1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2015


യുഎഇയില്‍ സിം കാര്‍ഡ് വില്‍ക്കാന്‍ എറ്റിസലാറ്റിന് പുതിയ സംവിധാനം. ടച്ച് സ്‌ക്രീന്‍ ഇന്ററാക്ടീവ് സ്മാര്‍ട്ട് മെഷീനാണ് എറ്റിസലാറ്റ് ഇതിനായി സ്ഥാപിക്കുന്നത്. ഇന്നാണ് കമ്പനി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

എമിറേറ്റ്‌സ് ഐഡി ഓട്ടോമാറ്റിക്കലി ഡിറ്റക്ട് ചെയ്യാനും അത് വേരിഫൈ ചെയ്യാനുമുള്ള സംവിധാനം സ്മാര്‍ട്ട് മെഷീനിലുണ്ട്. മിനിറ്റുകള്‍ കൊണ്ട് ഉപയോക്താക്കള്‍ക്ക് ആക്ടിവേറ്റ് ചെയ്ത സിം കാര്‍ഡുകള്‍ ലഭിക്കും. സിം റീപ്ലെയിസ്‌മെന്റ്, സിം റീ റജിസ്‌ട്രേഷന്‍ തുടങ്ങിയവയും ഈ മെഷീനിലൂടെ ചെയ്യാന്‍ സാധിക്കും.

ദുബായിലെ അല്‍ കിഫാഫിലുള്ള എറ്റിസലാട്ട് ഓഫീസിലായിരിക്കും ആദ്യ മെഷീന്‍ സ്ഥാപിക്കുക. ഇത് വിജയകരമാണെന്ന് കണ്ടാല്‍ ാ വര്‍ഷം അവസാനത്തോടെ യുഎഇയില്‍ 20 മെഷീനുകള്‍ സ്ഥാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.