1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2011

ലണ്ടന്‍: യൂറോപ്യന്‍ ജഡ്ജസ് നാളെ പാസാക്കാന്‍പോകുന്ന ഭരണ തുല്യതാ നിയമം ബ്രിട്ടനിലെ നികുതിദായകര്‍ക്ക് 1ബില്ല്യണ്‍ പൗണ്ടിന്റെ ബാധ്യതകൂടി നല്‍കുമെന്ന് റിപ്പോര്‍ട്ട്. നിയമം നിലവില്‍വരുന്നതോടുകൂടി പോളിസി എടുക്കുന്നയാളുടെ  ലിഗം അനുസരിച്ച് പ്രീമിയവും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കുന്ന രീതി നിയമവിരുദ്ധമാകും.

യുവതികളെ സംബന്ധിച്ചിടത്തോളം കാര്‍ ഇന്‍ഷുറന്‍സ് വളരെ പണച്ചിലവുള്ളതായി ഇത് മാറ്റുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ പുരുഷന്‍മാരുടെ റിട്ടയര്‍മെന്റെ ആനുകൂല്യങ്ങള്‍ 8%വരെ വെട്ടിക്കുറക്കുന്നതിലേക്കും ഇത് നയിക്കും.ഈ നിയമമുണ്ടാക്കിയിട്ടുള്ള അനിശ്ചിതത്വം പരിഹരിക്കാനായി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ 936മില്ല്യണ്‍ പൗണ്ട് അധികം മൂലധനം കണ്ടെത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ബാധ്യത ഉപഭോക്താക്കളുടെ മേല്‍ ചുമത്തുമെന്നാണ് ഇന്‍ഷൂറേഴ്‌സ് പറയുന്നത്.

17വയസുള്ള സ്ത്രീ ഡ്രൈവര്‍ 26 വയസിനുള്ളില്‍ 4,300 പൗണ്ടില്‍ കൂടുതല്‍ പ്രീമിയമായി അടക്കേണ്ടിവരുന്ന ഘട്ടത്തിലേക്ക് ഇതെത്തിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ചില മോശം സാഹചര്യങ്ങളില്‍ ഇത് 9,300 പൗണ്ട് വരെയെത്താന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മൂന്നറിയിപ്പ് നല്‍കുന്നു. നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള അധികാരം EU ജഡ്ജിമാര്‍ക്ക് നല്‍കിയതിന്റെ പ്രത്യാഘാതങ്ങള്‍ യുകെ സര്‍ക്കാര്‍ അനുഭവിക്കേണ്ടിവരുമെന്ന് സ്റ്റീഫന്‍ ബൂത്ത് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.