1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2015


ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയുന്നതിനോട് പരോക്ഷമായി അസന്തുഷ്ടത പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് പ്രസംഗത്തില്‍ തെളിച്ച് പറഞ്ഞില്ലെങ്കിലും രാജ്ഞിയുടെ വാക്കുകള്‍ ലക്ഷ്യം വെച്ചത് അതു തന്നെയായിരുന്നു.

ഭൂഖണ്ഡവുമായി എപ്പോഴും അടുത്ത ബന്ധം പുലര്‍ത്തിയ രാജ്യമാണ് ബ്രിട്ടണ്‍. നമ്മള്‍ പ്രധാനമായി ശ്രദ്ധിച്ചിരുന്നത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായിരുന്നെങ്കിലും, നമ്മുടെ ആളുകള്‍ യൂറോപ്പില്‍ പ്രധാന സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു’ – എലിസബത്ത് രാജ്ഞി പറഞ്ഞു.

യൂറോപ്പിലുണ്ടാകുന്ന വിഭജനം അപകടകരമാണെന്ന് നമുക്ക് അറിയാം പിന്നെ നമ്മള്‍ ചെയ്യേണ്ടത് നമ്മുടെ ഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറും കാക്കുക എന്നതാണെന്നും രാജ്ഞി കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിന്റെ പഴയകാല ചരിത്രങ്ങള്‍ പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ പ്രധാന സംഭവ വികാസങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു രാജ്ഞിയുടെ പ്രസംഗം. ഈ പരിപാടിയില്‍ പങ്കെടുത്തിരുന്ന ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍ രാജ്ഞി പറഞ്ഞ പ്രധാന കാര്യങ്ങളോടെല്ലാം ഞാനും യോജിക്കുന്നു എന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ സദസ്സിലിരുന്ന് കാണിക്കുന്നുണ്ടായിരുന്നു. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്തു പോകരുത് എന്ന ആഗ്രഹിക്കുന്ന ഇയു നേതാക്കളില്‍ ഒരാളാണ് എയ്ഞ്ചലാ മെര്‍ക്കല്‍.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, വിദേശകാര്യമന്ത്രി ഫില്ലിപ് ഹമോണ്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ പ്രസ്താവന. വ്യാഴാഴ്ച്ച ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ ഇയു എക്‌സിറ്റ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മറ്റ് ഇയു നേതാക്കള്‍ക്ക് നല്‍കാനിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.