1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2018

സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്ന് തുറന്നടിച്ച് ട്രംപ്. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ശത്രുക്കള്‍ ഒരുപാടുണ്ട്. റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്നായിരുന്നു ട്രംപിന്റെ മറുപടി.

വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളൊന്നും അമേരിക്കക്ക് ഗുണകരമാകുന്നതായിരുന്നില്ല. അതില്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് രംഗത്തെത്തി.

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും നല്ല സുഹൃത്തുക്കളാണെന്നും ടസ്‌ക് പ്രതികരിച്ചു. ബ്രസല്‍സില്‍ നാറ്റോ ഉച്ചകോടിക്കിടെ ട്രംപും മെര്‍ക്കല്‍ അടക്കമുള്ള യൂറോപ്പിലെ പ്രമുഖ നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നതായി വാര്‍ത്തയുണ്ടായിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.