1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2020

സ്വന്തം ലേഖകൻ: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തയ്യാറാക്കിയ ആറ് പ്രമേയങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തി.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു പ്രമേയത്തില്‍ ഇന്ത്യയുടെ പ്രതികരണം. പൗരത്വഭേദഗതി നിയമം പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇരുസഭകളിലേയും ചര്‍ച്ചക്ക് ശേഷമാണ് ഇത് പാസാക്കിയതെന്നും ഇന്ത്യ പറഞ്ഞു.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ത്യക്കെതിരായ പ്രമേയം അവതരിപ്പിക്കും. ഇന്ത്യന്‍ ഭരണകൂടം ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും ഉപദ്രവിക്കുകയും അവരില്‍ കുറ്റാരോപണം നടത്തുകയും പ്രതിപക്ഷത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും നിശബ്ദരാക്കുകയും ചെയ്യുന്നു എന്നും അംഗങ്ങള്‍ വിലയിരുത്തി. ഫലപ്രദവും ശക്തവുമായ മനുഷ്യാവകാശ സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നും യൂറോപ്യന്‍ യൂണിയനോട് അവര്‍ ആവശ്യപ്പെട്ടു.

നേരത്തെ ജനുവരി ഏഴിന് നടന്ന പ്രതിഷേധ പരിപാടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച അംഗങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. പൗരത്വം നേടാനുള്ള തുല്യ അവകാശത്തില്‍നിന്നും മുസ്ലീങ്ങളെ നിയമപരമായി ഒഴിവാക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അതീവ ആശങ്കയറിയിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.