1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2016

സ്വന്തം ലേഖകന്‍: ഇയു, തുര്‍ക്കി കരാര്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയില്‍. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ കരാര്‍ പ്രകാരമാണ് അഭയാര്‍ഥികളുടെ രണ്ടാം സംഘം തുര്‍ക്കിയിലത്തെിയത്. 45 പാകിസ്താനികളടങ്ങുന്ന സംഘമാണ് ലെസ്‌ബോസില്‍നിന്ന് തുര്‍ക്കിയിലെ ദികിലി തുറമുഖത്ത് ഇറങ്ങിയത്.

കൂടുതല്‍ അഭയാര്‍ഥികളുമായി മൂന്നു ബോട്ടുകള്‍ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്നതായി ഗ്രീസ് അറിയിച്ചു. ഈ അഭയാര്‍ഥികളെ ബസുകളില്‍ ബള്‍ഗേറിയന്‍ അതിര്‍ത്തിയിലെ ക്യാമ്പുകളിലത്തെിക്കാനാണ് പദ്ധതി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 202 അഭയാര്‍ഥികളടങ്ങിയ ആദ്യസംഘം തുര്‍ക്കിയില്‍ തിരിച്ചത്തെിയത്.

തിരിച്ചത്തെിയവരില്‍ കൂടുതലും പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കരാറനുസരിച്ച് തുര്‍ക്കി തിരിച്ച് സ്വീകരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കു പകരമായി തുര്‍ക്കിയില്‍നിന്ന് സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്പ് സ്വീകരിക്കും.

അതിനു പുറമെ ദശലക്ഷം ഡോളറുകളുടെ സാമ്പത്തിക പാക്കേജും തുര്‍ക്കി പൗരന്മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഫ്രീ വിസയും ഇ.യു വാഗ്ദാനം ചെയ്തിരുന്നു. മാര്‍ച്ച് 20 മുതല്‍ ഏതാണ്ട് 6000 അനധികൃത കുടിയേറ്റക്കാരാണ് ഗ്രീസിലത്തെിയതെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.