1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2020

സ്വന്തം ലേഖകൻ: ഇറ്റലിയിൽ കൊവിഡ് -19 വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലി പുതിയ നിയന്ത്രണങ്ങൾ. ഞായറാഴ്ച അർദ്ധരാത്രി മുതൽ നിലവിൽവന്ന നിയന്ത്രണങ്ങൾ നവംബർ 24 വരെ ഒരു മാസത്തേയ്ക്ക് പ്രാബല്യത്തിലുണ്ടായിരിക്കും. പ്രാദേശിക അധികാരികളുമായി സഹകരിച്ച് അംഗീകരിച്ച പുതിയ നിയന്ത്രണങ്ങൾ, സാമൂഹിക ബന്ധങ്ങളും ആളുകളുടെ ഒത്തുചേരലുകളും കൂടുതൽ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്.

വൈറസ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, ഇന്നു മുതൽ ബാറുകൾ, പബ്ബുകൾ, റെസ്റ്ററന്റുകൾ, ഐസ്ക്രീം പാർലറുകൾ തുടങ്ങിയവ എല്ലാ ദിവസവും വൈകിട്ട് ആറിന് അടയ്ക്കണം. റെസ്റ്ററന്റുകൾക്ക് അർദ്ധരാത്രി വരെ ടേക്ക്എവേ സംവിധാനത്തോടെ ഭക്ഷണം വിൽക്കാൻ അനുമതിയുണ്ട്.

ഭക്ഷണപാനീയങ്ങൾ നൽകുന്ന സ്ഥലങ്ങൾ രാവിലെ അഞ്ചിനും വൈകിട്ട് ആറിനുമിടയിൽ തുറക്കാം. ആറിനുശേഷം പൊതുസ്ഥലങ്ങളിൽ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. റസ്റ്ററന്റുകളിൽ ഒരു മേശയ്ക്കുചുറ്റും പരമാവധി നാല് ആളുകളെ മാത്രമേ അനുവദിക്കൂ. വിവാഹങ്ങൾ ഉൾപ്പെടെയുള്ള മത – സിവിൽ ചടങ്ങുകളും അതിനോടു ബന്ധപ്പെട്ട പാർട്ടികളും നിരോധിച്ചു.

ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പാ, വെൽനസ് സെന്ററുകൾ, കാസിനോകൾ, വാതുവയ്പ്പു കേന്ദ്രങ്ങൾ, ബിങ്കോ ഹാളുകൾ എന്നിവ അടച്ചുപൂട്ടും. രാജ്യത്തെ എല്ലാ സിനിമാശാലകളും തിയേറ്ററുകളും കച്ചേരി ഹാളുകളും അടച്ചുപൂട്ടും. കർശന സന്ദർശന നിയമങ്ങൾ അനുസരിച്ച് മ്യൂസിയങ്ങൾ തുറന്നു പ്രവർത്തിക്കും. ജോലി, പഠനം, ആരോഗ്യപരമായ കാരണങ്ങൾ എന്നിവയ്ക്കായുള്ള സാഹചര്യങ്ങളിലൊഴികെ പൊതു – സ്വകാര്യ ഗതാഗതമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

കിന്റർഗാർട്ടൻസ്, പ്രാഥമിക, മിഡിൽ സ്‌കൂളുകൾ തുടങ്ങിയവ മുഖാമുഖ പാഠനരീതിക്കായി തുറന്നിരിക്കും, ഹൈസ്‌കൂൾ വിദ്യാർLfകൾക്ക് വിദൂര അധ്യാപനത്തിലൂടെ കുറഞ്ഞത് 75 ശതമാനമെങ്കിലും പാഠങ്ങൾ ലഭ്യമാക്കും. സ്മാർട്ട് വർക്കിംഗ് കഴിയുന്നത്ര പ്രോത്സാഹിപ്പിക്കും.

കാമ്പാനിയ (നേപ്പിൾസ്), ലാസിയോ (റോം), ലോംബാർഡിയ (മിലാൻ) എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഗവർണർമാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ നടപടികൾ വരുംദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിച്ചേക്കും. കൊവിഡ് വൈറസിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളെ മാനിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ജൂസപ്പേ കോൺതേ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കർഫ്യൂവോ ലോക്ക്ഡൗണോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും കോൺതേ പറഞ്ഞു.

കോവിഡി​െൻറ രണ്ടാം വ്യാപനം തടയുന്നതിനായി സ്​പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെ​ഡ്രോ സാഞ്ചസാണ്​ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്​. കാനറി ദ്വീപുകൾ ഒഴികെ മറ്റെല്ലാം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണ്​.

മെയ്​ ആദ്യവാരം വരെ അടിയന്തരാവസ്ഥ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതഗതി കൂടുതൽ രൂക്ഷമാകുകയാണ്​ അതിനാലാണ്​ കടുത്ത നടപടിയിലേക്ക്​ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്​തതിന്​ ശേഷമായിരുന്നു പ്രഖ്യാപനം.

കോവിഡിനെ പ്രതിരോധിക്കാൻ കർഫ്യു ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്​ നൽകിയിട്ടുണ്ട്​. 10 ലക്ഷത്തിലേറെ​ പേർക്ക്​ ​സ്​പെയിനിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 34,752 പേർ രോഗം ബാധിച്ച്​ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.