1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2017

സ്വന്തം ലേഖകന്‍: തിരക്കേറിയ യൂറോപ്പ്യന്‍ നഗരങ്ങളില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്ന ആക്രമണ രീതി ഭീകരര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ഓര്‍ക്കാപ്പുറത്ത് എത്തുന്ന മരണവും കാത്ത് ഭീതിയോടെ സാധാരണക്കാരും വിനോദ സഞ്ചാരികളും. സ്പാനിഷ് നഗരമായ ബാഴ്‌സിലോണയില്‍ 13 പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.

ഇതോടെ ഐഎസിന്റെ അടുത്ത ആക്രമണം എവിടെയായിരിക്കുമെന്ന ആശങ്കയിലാണ് തിരക്കേറിയ യൂറോപ്പിലെ നഗരങ്ങള്‍. ബാഴ്‌സിലോണയിലെ ഏറ്റവും തിരക്കേറിയ തെരുവുകളില്‍ ഒന്നായ ലാസ് റാംബ്‌ളാസിലെ സിറ്റി സെന്ററിലെ ആള്‍ക്കൂട്ടത്തിലേക്ക് ഭീകരര്‍ വാന്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിന് തൊട്ടു പിന്നാലെ രണ്ടു പേരെ പോലീസ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത കാലത്തായി യൂറോപ്പില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ മിക്കതും ഇത്തരത്തില്‍ തിരക്കേറിയ ജനവാസ മേഖലകളില്‍ വാഹനം ഇടിച്ചു കയറ്റിയുള്ളതായിരുനു. ഇത്തവണ ആക്രമം നടത്തിയത് ഐഎസിനോട് കൂറു പുലര്‍ത്തുന്ന ഭീകര സംഘമായ അമാഖ് ആണെന്നാണ് അധികൃതരുടെ നിഗമനം. ജിഹാദികള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് വിവിധ ഐഎസ് വെബ്‌സൈറ്റുകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പോലീസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്‌സലോണയിലെ ആക്രമണം നടന്ന പ്രദേശം വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. ബാഴ്‌സിലോണയിലെ തിരക്കേറിയ തെരുവുകളില്‍ ഒന്നാണ് ലാസ് റാംബ്‌ളാസ്. അനേകം കടകളും റസ്‌റ്റോറന്റുകളും ഉള്ള ഇവിടം എപ്പോഴും ജനത്തിരക്കേറിയതാണ്. ആക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു. സ്‌പെയിനിലെ രാജകുടുംബവും സംഭവത്തെ ശക്തമായ വാക്കുകളോടെ അപലപിച്ചു. തങ്ങളുടെ ഒരു പൗരനും മരിച്ചവരില്‍ ഉണ്ടെന്ന് ബല്‍ജിയം വ്യക്തമാക്കി.

മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതും ആള്‍ക്കാര്‍ ജീവന് വേണ്ടി പരക്കം പായുന്നതുമായ ദൃശ്യങ്ങള്‍ ഭയാനകമായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അടുത്ത കാലത്ത് യൂറോപ്പ് നേരിട്ട വലിയ ഭീകരാക്രമണങ്ങളില്‍ നാലാമത്തേതാണ് സ്‌പെയിനില്‍ നടക്കുന്നത്. നേരത്തേ ഫ്രാന്‍സ്, ജര്‍മ്മനി, ബല്‍ജിയം എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇത്. 2004 മാര്‍ച്ചില്‍ 191 പേരുടെ മരണത്തിന് ഇടയാക്കിയ മാഡ്രിഡിലെ കമ്യൂട്ടര്‍ ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നാലെ നടക്കുന്ന വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.