1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിരോധിച്ച ബെല്‍ജിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച് യൂറോപ്യന്‍ കോടതി. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയാണ് വിഷയം പരിഗണിച്ചത്. 2011 ലാണ് ബെല്‍ജിയം പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പൂര്‍ണമായോ ഭാഗികമായോ മുഖം മറച്ചോ മുഖംമൂടി ധരിച്ചോ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനം രാജ്യത്തുള്ള മുസ്ലീം സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നുള്ള വാദവും ശക്തമാണ്. ഉത്തരവ് ഗുരുതരമായ മനുഷ്യാവകാശ ലംഘനവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രത്തിലുള്ള കൈകടത്തലുമാണെന്ന് ആരോപിച്ച് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കേസ് പരിഗണച്ച യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ തയ്യാറായില്ല.

ബല്‍ജിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ബഹുസ്വര സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ചു ജീവിക്കാനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ആവശ്യമാണെന്നാണ് കോടതി നിരീക്ഷണം. മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളായതിനാല്‍ ഉത്തരവ് മത സ്വാതന്ത്രത്തിലുള്ള കൈകടത്തലുമാണെന്ന് ചില സംഘടനകള്‍ വാദിച്ചെങ്കിലും കോടതി ചെവി കൊണ്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.