1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2015


അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി യൂറോപ്യന്‍ ഫുട്‌ബോളര്‍. ഇത് രണ്ടാം തവണയാണ് മെസ്സിയെ തേടി ഈ പുരസ്‌കാരം എത്തുന്നത്. 2011ലെ പ്രഥമ യുവേഫ യൂറോപ്യന്‍ ഫുട്‌ബോള്‍ പുരസ്‌കാരം മെസ്സിക്കായിരുന്നു.

യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ പട്ടത്തിനുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ച ബാഴ്‌സലോണ താരങ്ങളായ ലൂയി സുവാരസ്, റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയായിരുന്നു മെസ്സിയുടെ ഈ നേട്ടം. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലാലിഗ, കിംഗ്‌സ് കപ്പ് കിരീടം അണിയിക്കുന്നതിന് മെസ്സി നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

ലാലിഗയില്‍ 43ഉം, ചാമ്പ്യന്‍സ് ലീഗില്‍ 10ഉം ഉള്‍പ്പെടെ 60 ഗോളുകളാണ് മെസ്സി കഴിഞ്ഞ സീസണില്‍ നേടിയത്. ഗോളടിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ് മുന്‍ നിരയിലെങ്കിലും കിരീട നേട്ടം മെസ്സിക്ക് തുണയായി. നാലു തവണ ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയിട്ടുളള താരമാണ് മെസ്സി.

അതെസമയം മറ്റൊരു അവാര്‍ഡും മെസ്സിയെ തേടിയെത്തി. പോയ സീസണിലെ മികച്ച ഗോള്‍ നേടിയ താരത്തിനുളള അവാര്‍ഡാണ് മെസ്സി കരസ്ഥമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ മെസ്സി നേടിയ ഗോളാണ് സീസണിലെ മികച്ച ഗോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.