1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2016

ടോം ശങ്കൂരിക്കല്‍: യുക്മ സൗത്ത് വെസ്റ്റ് കലാമേള ചാമ്പ്യന്‍ഷിപ് എവര്‍ റോളിംഗ് ട്രോഫി ഇനി ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന് സ്വന്തം. ജി എം എ യുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി.
ഈ കഴിഞ്ഞ 8ആം തിയതി ബോണ്‍മൗത്തില്‍ വെച്ചു നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ഷിപ് ട്രോഫി കരസ്ഥമാക്കിയത് വഴി ഒരു പുതിയ ചരിത്രം തന്നെയാണ് ജി എം എ അതിന്റെ തങ്ക താളുകളില്‍ എഴുതി ചേര്‍ത്തത്. ഇതോട് കൂടി മൂന്നാം തവണയാണ് ജി എം എ തുടര്‍ച്ചയായി ഈ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ട്രോഫി ഇനി ജി എം എ ക്കു സ്വന്തമായിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ എന്ന പോലെ എല്ലാ വിഭാഗങ്ങളിലും നിരവധി അനവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി വ്യക്തമായ ലീഡ് നേടിയാണ് ഇത്തവണയും ജി എം എ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയത്. ഇതിനൊക്കെ പുറമെ കലാതിലകം, കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്‍ഷിപ് തുടങ്ങി ഒട്ടു മിക്ക പുരസ്‌കാരങ്ങളും വാരിക്കൂട്ടിയാണ് ജി എം എ കലാ പ്രതിഭകള്‍ ബോണ്‍മൗത്തില്‍ നിന്നും വണ്ടി കയറിയത്.

അതാതു വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യുക്മ സൗത്ത് വെസ്റ്റ് കലാമേള 2016 ലെ വ്യക്തിഗത ചാമ്പ്യന്മാര്‍ ആയി ജി എം എ യുടെ യശസ്സ് വാനോളം ഉയര്‍ത്തിയ കൊച്ചു മിടുക്കികള്‍ ഇവരാണ്,

1. കിഡ്‌സ് വ്യക്തിഗത ചാമ്പ്യന്‍ ദിയാ ബൈജു

2. സബ് ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ സംഗീത ജോഷി

3. ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ ബെനീറ്റ ബിനുമോന്‍

4. കലാതിലകം ബെനീറ്റ ബിനുമോന്‍

എല്ലാ വിഭാഗങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയാണ് ബെനീറ്റ ബിനുമോന്‍ കലാതിലകം എന്ന പുരസ്‌കാരത്തിന് അര്‍ഹരായത്.

ജി എം എ യുടെ വെബ് അഡ്മിനിസ്‌ട്രേറ്ററായ മനോജ് വേണുഗോപാല്‍ യുക്മ യുടെ പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹനായി. ഇദ്ദേഹം തയ്യാറാക്കിയ സ്‌കോറിംഗ് സോഫ്‌റ്റ്വെയര്‍ ആയിരിന്നു കഴിഞ്ഞ രണ്ടു വര്ഷങ്ങളായി യുക്മ കലാമേളക്കായി ഉപയോഗിക്കുന്നത്. ഈ വര്ഷം തന്നെയായിരുന്നു ജി എം എ പ്രസിഡന്റ് ആയ ഡോ. ബിജു പെരിങ്ങത്തറ യുക്മ സ്റ്റാര്‍ അവാര്‍ഡ് ഫോര്‍ പ്രൊഫഷണല്‍ അച്ചീവ്‌മെന്റ് 2016 അവാര്‍ഡും കരസ്ഥമാക്കിയത്.

ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പുരസ്‌കാരങ്ങളാണ് ജി എം എ യെ തേടി എത്തിയിട്ടുള്ളത്. ഈ കഴിഞ്ഞ മൂന്നു വര്ഷത്തിനകത്ത് തന്നെ ജി എം എ കരസ്തമാക്കിയിട്ടുള്ള പ്രധാന പുരസ്‌കാരങ്ങള്‍ താഴെ പറയുന്നവയാണ്.

1. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് ഫോര്‍ ബെസ്‌ററ് അസ്സോസ്സിയേഷന്‍ 2013

2. ഓവറോള്‍ ചാമ്പ്യന്‍ഷിപ് ഫോര്‍ യുക്മ സൗത്ത് വെസ്റ്റ് കലാമേള 2014

3. ഓവറോള്‍ ചാമ്പ്യന്‍ഷിപ് ഫോര്‍ യുക്മ സൗത്ത് വെസ്റ്റ് കലാമേള 2015

4. ഓവറോള്‍ ചാമ്പ്യന്‍ഷിപ് ഫോര്‍ യുക്മ നാഷണല്‍ കലാമേള 2015

5. നാഷണല്‍ ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ് ഫോര്‍ ബെസ്‌ററ്
അസ്സോസ്സിയേഷന്‍ 2016

6. ഓവറോള്‍ ചാമ്പ്യന്‍ഷിപ് ഫോര്‍ യുക്മ സൗത്ത് വെസ്റ്റ് കലാമേള 2016

നൂറ്റിഇരുപതില്‍ പരം അംഗ അസോസിയേഷനുകളില്‍ നിന്നാണ് യുക്മ നാഷണല്‍ കലാമേളയില്‍ ചാമ്പ്യന്‍ഷിപ് അവാര്‍ഡും ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ് ഫോര്‍ ബെസ്‌ററ് അസ്സോസ്സിയേഷന്‍ കരസ്ഥമാക്കിയതും എന്നതും ജി എം എ യെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നല്‍കുന്നതാണ്.

2014 ലെ യുക്മ നാഷണല്‍ ഷട്ടില്‍ ടൂര്ണമെന്റിനും 2015 ലെ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്കും വേദി ഒരുക്കാന്‍ കഴിഞ്ഞു എന്നുള്ള വസ്തുതയും ജി എം എ ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നു.

ഇതര അസ്സോസ്സിയേഷനുകള്‍ക്കു എന്നും ഒരു മാതൃകയായി നില കൊണ്ടിട്ടുള്ള ജി എം എ യുടെ കലാ കായിക മേഖലകളില്‍ ഉള്ള പ്രാമുഘ്യം ഇന്ന് അവരെ യു കെ യിലെ ഏതു അസ്സോസ്സിയേഷനുകള്‍ക്കും ഒരു അസൂയയോട് കൂടി മാത്രം നോക്കി കാണുന്ന ഒരു നിലയിലേക്ക് വളര്‍ത്തിയിരിക്കുന്നു. ഈ അംഗീകാരങ്ങളെല്ലാം തന്നെ ജി എം എ കുടുംബത്തിന് ഒന്നടങ്കം കൂടുതല്‍ ആവേശവും അഭിമാനവും പകര്‍ന്നു നല്‍കി അവരെ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ എന്ന് ആശംസിക്കാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.