1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2016

സ്വന്തം ലേഖകന്‍: ഐഎസിന്റെ ലൈംഗീക അടിമകളായിരുന്ന യസീദി പെണ്‍കുട്ടികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം. യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരത്തിന് യസീദികളായ നാദിയ മുറാദ്, ലാമിയ അജി ബഷാര്‍ എന്നിവരാണ് അര്‍ഹരായത്.

2014 ല്‍ നാദിയയും ലാമിയയും ഉള്‍പ്പെടെ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ലൈംഗീക അടിമകളാക്കുകയും ചെയ്തിരുന്നു. ഐഎസിന്റെ പിടിയില്‍ രക്ഷപെട്ട ഇരുവരും വെളിപ്പെടുത്തിയ ക്രൂരതയുടെ കഥകള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. രണ്ടു പേരും ഇപ്പോള്‍ യസീദി വിഭാഗത്തിനിടയില്‍ മനുഷ്യാവകശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനു, 1975 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആന്ദ്രെ സഖാറോവ് എന്ന റഷ്യന്‍ ഭൗതീകശാസ്ത്രഞ്ജന്റെ പേരില്‍ 1988 ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തുടങ്ങിയതാണ് സഖാറോവ് പുരസ്‌കാരം. മാനുഷിക അവകാശങ്ങള്‍ക്കും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഏകദേശം 50,000 യുറോ ആണ് സമ്മാനത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.