1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2015

ജീവത ചെലവ് ഏറിയ നഗരങ്ങളില്‍ ലണ്ടന് മൂന്നാം സ്ഥാനം. കെയമന്‍ ഐലന്‍ഡ്‌സിനും സ്വിറ്റ്‌സര്‍ലണ്ടിനും ശേഷമാണ് ലണ്ടന്റെ സ്ഥാനം. ആദ്യ സ്ഥാനങ്ങളിലുള്ള ചെലവേറിയ നഗരങ്ങള്‍ രണ്ടും സാമ്പത്തികമായി ഏറെ മുന്നില്‍നില്‍ക്കുന്ന നഗരങ്ങളാണ്.

ലോകനഗരങ്ങളിലെ ജീവിത ചെലവ് അളക്കാന്‍ ക്രൗഡ് ഫണ്ടഡ് ഡേറ്റാ ഉപയോഗിക്കുന്ന എക്‌സ്പാറ്റിസാന്‍ എന്ന കമ്പനിയാണ് ചെലവേറിയ ലോക നഗരങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. കെയ്മാന്‍ ഐലണ്ട്‌സിലെ ഗ്രാന്‍ഡ് കെയ്മാന്‍ എന്ന നഗരമാണ് ഏറ്റവും ജീവിതചെലവ് ഏറിയ നഗരം. സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചാണ് ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരം.

ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ പൊതുഗതാഗത സംവിധാനമുള്ളത് ലണ്ടന്‍ നഗരത്തിലാണ്. യൂട്ടിലിറ്റി കോസ്റ്റിന്റെ കാര്യത്തില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്തും തിയേറ്റര്‍ ടിക്കറ്റുകളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തുമാണ് ലണ്ടന്‍.

സൂറിച്ചിന് ശേഷം യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരമാണ് ലണ്ടന്‍ യുകെയിലെ ഏറ്റവും ചെലവേറിയ നഗരമാണ്. ദൈനംദിന ജീവിത ചെലവുകളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ചെന്നൈയാണ് ലോകത്തിലെ ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരം. വെസ്‌റ്റേണ്‍ യൂറോപ്പിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം ലിസ്ബണാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.