1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2016

സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ പേജില്‍ അശ്ലീല കമന്റിട്ട വ്യക്തിയെ തുറന്നുകാട്ടി ഗായിക അമൃത സുരേഷ്. അമൃതയുടെ വിവാഹ മോചനത്തെ പരാമര്‍ശിച്ച് കുഞ്ഞികൃഷ്ണന്‍ അംബികാ നഗര്‍ എന്ന ഐഡിയില്‍ നിന്നും ഇട്ടിരിക്കുന്ന അശ്ലീല കമന്റ് പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമൃത.

ഇത്തരം കമന്റുകള്‍ താന്‍ അവഗണിക്കുകയാണ് ചെയ്യാറുള്ളതെന്നും എന്നാല്‍ ഇപ്പോള്‍ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുകയാണെന്നും അമൃത പോസ്റ്റില്‍ പറയുന്നു.ഒരു സ്ത്രീക്കും ഈ ഗതി വരരുതെന്നും നാം എല്ലാവരും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്നവരാണെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ കമന്റിട്ടാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യും എന്ന് മറ്റുള്ളവര്‍ താക്കീതു ചെയ്തപ്പോള്‍ ഗോവിന്ദ ചാമിക്ക് പോലും എന്ത് ശിക്ഷയാണ് കിട്ടിയത് പിന്നെയല്ലെ എനിക്ക് എന്നായിരുന്നു അശ്ലീല കമന്റിട്ടയാള്‍ മറുപടി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.