1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2015

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സൗഹൃദത്തിലൂടെ ഫിലിപ്പീന്‍സ് യുവതി മലയാളി യുവാവിനെ കബളിപ്പിച്ച് പണം തട്ടി. ദുബായില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് ഫേസ്ബുക്കി സൗഹൃദത്തിലൂടെ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടത്. സാധാരണ മട്ടില്‍ ചാറ്റിങ്ങിലൂടെയാണ് പരിചയപ്പെട്ട ഇരുവരും പിന്നീട് അടുക്കുകയായിരുന്നു.

ഫിലിപ്പീന്‍സ് യുവതിയാകട്ടെ വിദഗ്ദമായി യുവാവിനെ പ്രണയത്തിലാണെന്ന് ധരിപ്പിക്കുകയും ചെയ്തു. ജോലിക്കിടയിലായിരുന്നു കൂടുതല്‍ സമയവും മലയാളി, യുവതിയുമായി ചാറ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ക്രമേണ സ്‌കൈപ്പില്‍ പരസ്പരം കണ്ടുകൊണ്ട് ചാറ്റിങ് തുടങ്ങിയതോടെയാണ് കെണിയുടെ തുടക്കം.

സ്‌കൈപ്പിലൂടെയുള്ള സംഭാഷണത്തിനിടയില്‍ യുവതി മലയാളി യുവാവിന്റെ നഗ്‌നശരീരം വെബ് ക്യാമറയിലൂടെ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓഫീസില്‍ ആളൊഴിയുന്നനേരം തന്റെ നഗ്‌നതയും പ്രദര്‍ശിപ്പിക്കാമെന്ന് അവള്‍ വാക്കുനല്‍കുകയും ചെയ്തു. യുവതിയുടെ തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കാത്ത യുവാവ് മൊബൈല്‍ഫോണിലൂടെ നഗ്‌നത യുവതിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

യുവതി പിന്നീട് യുവാവിനോട് 2,000 ദിര്‍ഹം ആവശ്യപ്പെടുകയും പണം കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ യുവാവിന്റെ നഗ്‌നചിത്രം യൂട്യൂബില്‍ പോസ്റ്റുചെയ്യുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഭീഷണി ഭയന്ന യുവാവ് മണി എക്‌സ്‌ചേഞ്ചിലൂടെ യുവതിക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു.

പണം കിട്ടിയാല്‍ ചിത്രം ഡിലീറ്റ് ചെയ്യാമെന്ന വാക്കുതെറ്റിച്ച യുവതി പിന്നീട് വീണ്ടും മറ്റൊരു 1,500 ദിര്‍ഹം ആവശ്യപ്പെടുകയും യുവാവ് അയച്ചുകൊടുക്കുകയും ചെയ്തു. ഇങ്ങനെ 5,000 ദിര്‍ഹത്തോളം യുവതി യുവാവില്‍ നിന്ന് സംഘടിപ്പിച്ചു. സഹികെട്ടതോടെ ഫിലിപ്പീന്‍സ് പോലീസില്‍ പരാതിനല്‍കാനാണ് യുവാവിന്റെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.