1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2016

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു. ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡ്രീസന്‍ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശമാണ് വിവാദമായതോടെ പിന്‍വലിച്ച് മാപ്പു പറയാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരായത്.

ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നെറ്റ് സമത്വത്തിന് അനുകൂലമായ ഉത്തരവ് വന്നതിനു പിന്നാലെയാണ് ആന്‍ഡ്രീസന്‍ കടുത്ത ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. കോളനിവിരുദ്ധ ചിന്ത കാലങ്ങളായി ഇന്ത്യന്‍ സാമ്പത്തികമേഖലയ്ക്ക് വന്‍ ഭീഷണിയാണ്. എന്തുകൊണ്ട് ഇപ്പോള്‍ അത് അവസാനിപ്പിച്ചുകൂടാ എന്നായിരുന്നു ആന്‍ഡ്രീസന്റെ ട്വീറ്റ്.

സംഭവം വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. താന്‍ ഇന്ത്യയുടെ വലിയ ആരാധകനാണെന്നും തന്റെ പരാമര്‍ശംവഴി ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ അതിയായി ഖേദിക്കുന്നുവെന്നും ആന്‍ഡ്രീസന്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തെയും സാമ്പത്തികമേഖലയെയും പരാമര്‍ശിച്ച് താന്‍ കഴിഞ്ഞ ദിവസം ഒരു പരാമര്‍ശം നടത്തിയിരുന്നു. ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാന്‍ കോളനിവാഴ്ചയെ നൂറ് ശതമാനം എതിര്‍ക്കുന്നു. മാത്രമല്ല, ഇന്ത്യയടക്കമുള്ള ഏത് രാജ്യത്തിന്റെയും സ്വാതന്ത്യ്രത്തിന് താന്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്‍ഡ്രീസന്‍ പറഞ്ഞത് തന്റെയോ ഫെയ്‌സ്ബുക്കിന്റെയോ അഭിപ്രായമല്ലെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. പരാമര്‍ശങ്ങള്‍ ഖേദകരമാണ്. വ്യക്തിപരമായി എനിക്കും ഫെയ്‌സ്ബുക്കിനും ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്നും പറഞ്ഞാണ് സുക്കര്‍ബര്‍ഗ് വിവാദത്തില്‍ നിന്ന് തലരൂരിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.