1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2016

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പാസ്‌വേര്‍ഡ് ഒന്നു തിരുത്തി, ഫലം തടവും പിഴയും. അബുദാബിയിലാണ് സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പാസ്‌വേഡ് തിരുത്തിയ ഏഷ്യന്‍ വംശജനാണ് തടവും പിഴയും ശിക്ഷ ലഭിച്ചത്.

പ്രതിക്ക് തടവുശിക്ഷ വിധിച്ച അപ്പീല്‍ കോടതിയുടെ വിധി പരമോന്നത കോടതി ശരിവയ്ക്കുകയായിരുന്നു. സ്ഥാപന മേധാവിയുടെ അനുമതിയില്ലാതെ പ്രതി ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റിയെന്നാണ് കേസ്. പാസ്‌വേഡ് മാറ്റിയതായി തിരിച്ചറിഞ്ഞ കമ്പനി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് കുറ്റക്കാരനെന്ന് കണ്ടെത്തി. പാസ്‌വേഡ് മാറ്റിയിരുന്നതിനാല്‍ കമ്പനിക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വന്നിരുന്നു. ഈ കാരണത്താല്‍ പ്രതിക്ക് തടവുശിക്ഷയ്ക്ക് പുറമെ 5,000 ദിര്‍ഹം പിഴയടക്കാനും കോടതി ഉത്തരവിട്ടു. പ്രതിയുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.