1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2015

സ്വന്തം ലേഖകന്‍: പ്രൈവസി പോളിസി, യൂറോപ്യന്‍ യൂണിയനില്‍ ഫേസ്ബുക്കിന് തിരിച്ചടി. അമേരിക്കന്‍ സര്‍ക്കാറുമായി ഫേസ്ബുക്ക് ഏര്‍പ്പെട്ട സേഫ് ഹാര്‍ബര്‍ കരാര്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാന്‍ അവസരം ഒരുക്കുന്നു എന്ന കേസിലാണ് തിരിച്ചടി.

ഓസ്ട്രിയന്‍ സൈബര്‍ സ്വതന്ത്ര്യ പ്രചാരകന്‍ മാക്‌സ് ഷെര്‍മ്‌സ് ആണ് ഫേസ്ബുക്ക് അമേരിക്കന്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ സേഫ് ഹാര്‍ബര്‍ ഉടമ്പടി നിയമവിരുദ്ധമാണെന്ന് വാദിച്ച് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിച്ചത്. ഈ കേസിലാണ് സേഫ് ഹാര്‍ബര്‍ നിയമം യൂറോപ്പില്‍ ബാധകമായിരിക്കില്ലെന്ന് കോടതി വിധിച്ചത്.

ഇതോടെ ചിലപ്പോള്‍ യൂറോപ്പില്‍ തുടരുന്ന പ്രൈവസി പോളിസി തന്നെ ഫേസ്ബുക്കിന് മാറ്റേണ്ടിവരും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

സേഫ് ഹാര്‍ബര്‍ പ്രകാരം ഫേസ്ബുക്ക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അമേരിക്കയിലേക്ക് കൈമാറുന്നു എന്നാണ് മാക്‌സ് ഷെര്‍മാസ് പറയുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ സൈബര്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിന് ഏര്‍പ്പെടുന്ന കരാര്‍ ആണ് സേഫ് ഹാര്‍ബര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.