1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2019

സ്വന്തം ലേഖകന്‍: അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍! അധികാരത്തില്‍ 2 വര്‍ഷം പിന്നിടുമ്പോള്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 8158 അസത്യ പ്രസ്താവനകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ സംശയകരമായ ഓരോ പ്രസ്താവനയുടെയും അവകാശവാദങ്ങളുടേയും ആധികാരികത പരിശോധിച്ചാണ് റിപ്പോര്‍ട്ട്.

പഠനം നടത്തിയ ‘ഫാക്ട് ചെക്’ വെബ്‌സൈറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഷിങ്ടന്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം വസ്തുതകളുടെ പിന്‍ബലമില്ലാത്ത ആറായിരത്തിലേറെ പ്രസ്താവനകളാണു പ്രസിഡന്റ് നടത്തിയത്. അധികാരത്തിലെ ആദ്യ 100 ദിവസത്തില്‍ അടിസ്ഥാനമില്ലാത്ത 492 അവകാശവാദങ്ങള്‍ നടത്തി.

കഴിഞ്ഞ ഒക്ടോബറില്‍ മാത്രം, ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി 1200 തെറ്റായ അവകാശവാദങ്ങളും. കുടിയേറ്റം സംബന്ധിച്ചായിരുന്നു ട്രംപിന്റെ ഏറ്റവും കൂടുതല്‍ നുണകള്‍– 1433. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ മാത്രം കുടിയേറ്റത്തെപ്പറ്റി 300 ലേറെ തെറ്റായ അവകാശവാദങ്ങള്‍ വന്നു. രണ്ടാമതു വിദേശനയമാണ്– 900. വ്യാപാരം സംബന്ധിച്ച് 854. കഴിഞ്ഞ ഞായറാഴ്ചയാണു ട്രംപ് അധികാരത്തില്‍ 2 വര്‍ഷം തികച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.