1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യത്തെ ഒഴുകിനടക്കുന്ന ആണവ റിയാക്ടര്‍ സ്ഥാപിച്ച് റഷ്യ. ആര്‍ട്ടിക് തുറമുഖമായ മുര്‍മാന്‍സ്‌കില്‍ നിന്ന് നുക്ലിയര്‍ റിയാക്ടര്‍ വെള്ളിയാഴ്ച യാത്ര തിരിച്ചു. പതിമൂന്ന് വര്‍ഷമെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇന്ധനം നിറച്ച റിയാക്ടര്‍, ആര്‍ടിക് പോര്‍ട്ടായ മുര്‍മാന്‍സ്‌കില്‍ നിന്നും യാത്ര ആരംഭിച്ച് 5000 കിലോമീറ്റര്‍ അകലെയുള്ള വടക്ക് കിഴക്കന്‍ സൈബീരിയയിലാണ് എത്തുക.

ഏകദേശം 472 അടി നീളമുള്ള റിയാക്ടറിന് പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യന്‍ ശാസ്ത്രജ്ഞന്റെയും കവിയുടെയും പേരിലുള്ള അക്കാഡമിക് ലോമോനോസോവ് എന്നാണ് റഷ്യ നാമകരണം നടത്തിയത്. ഐ.സ് ബ്രേക്കറുകളില്‍ ഉപയോഗിക്കുന്ന രണ്ട് നൂക്ലിയര്‍ റിയാക്ടറില്‍ നിന്നായി 80 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. സ്വര്‍ണ്ണ ഖനികള്‍ ഉള്‍പ്പെടുന്ന ചുക്കോട്ട്കയിലെ ഖനന സമുച്ചയത്തിന് വൈദ്യുതി നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്.

അതേസമയം റിയാക്ടറിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നിലനില്‍കുന്നുണ്ട്. ഏതെങ്കിലും കാരണത്താല്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചാല്‍ ആര്‍ടിക് സമുദ്രത്തിലെ ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങളുടേയും വന്‍ നാശത്തിന് കാരണമാകുമെന്നും ഗ്രീന്‍ പീസ് മുന്നറിയിപ്പ് നല്‍കുന്നു. ! അതേസമയം റിയാക്ടര്‍ വളരെ എളുപ്പത്തില്‍ എപ്പോഴും ഒഴുകി നടക്കുന്ന കെട്ടിടമാണെന്നും അപകട സാധ്യത ഇല്ലെന്നുമാണ് ന്യൂക്ലിയര്‍ ഏജന്‍സിയായ റോസാറ്റം വാദിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.