1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

സ്വന്തം ലേഖകന്‍: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ്, വഞ്ചിക്കപ്പെടരുതെന്ന് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടില്ല. എന്നാല്‍ സിനിമയുടെ പേരില്‍ ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിങ്ങിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും താന്‍ അറിയാന്‍ ഇടയായെന്നും ഇത് തികച്ചും തെറ്റായ വാര്‍ത്തയാണെന്നും ജീത്തു ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നു വരികയാണ്.

കാസ്റ്റിങ്ങിനെ പറ്റിയോ കാസ്റ്റിങ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല. അറിയിപ്പുകള്‍ എല്ലാം എന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ജീത്തു ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

ഞാന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിങ്ങിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു… ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്…. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്… കാസ്റ്റിങ്ങിനെ പറ്റിയോ കാസ്റ്റിങ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല… അറിയിപ്പുകള്‍ എല്ലാം എന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും… ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയില്‍പ്പെടുന്നവര്‍ ദയവായി അറിയിക്കുക..!!!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.