1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2018

സ്വന്തം ലേഖകന്‍: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) വ്യാജന്‍; 19 കാരന്‍ ഡോക്ടറായി വിലസിയത് അഞ്ച് മാസത്തോളം. അദ്‌നാന്‍ ഖുറമാണ് വ്യാജ ഡോക്ടറായി എയിംസില്‍ കയറി പറ്റിയത്. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈദ്യശാസ്ത്രത്തിലുള്ള യുവാവിന്റെ അറിവ് പൊലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട്. യുവാവ് വ്യാജ പേരിലാണ് എയിംസില്‍ വിലസി നടന്നത്. എയിംസിലെ ഡിപ്പാര്‍ട്ട്‌മെന്റിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും സൗഹൃദങ്ങളും അദ്‌നാന്‍ സ്ഥാപിച്ചിരുന്നു. ഡോക്ടര്‍മാരുടെ സമരത്തിലും വ്യാജ ഡോക്ടര്‍ സജീവമായിരുന്നു.

ഇവിടുത്തെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുടെ പേരും അദ്‌നാനു അറിയാം. പ്രതി മൊഴിയില്‍ ഉറച്ചു നില്‍ക്കു ന്നില്ല. ഇതു പൊലീസിനെ കുഴക്കുന്നുണ്ട്. യുവാവ് ഡോക്ടറായി വേഷം കെട്ടിയതിന്റെ കാര്യം ഇതു വരെ കണ്ടെത്താല്‍ പൊലീസിന് സാധിച്ചിട്ടില്ല.

ബിഹാര്‍ സ്വദേശിയായ പ്രതി സോഷ്യല്‍ മീഡിയയില്‍ സ്‌തെതസ്‌കോപ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിലൂടെയാണ് ഡോക്ടര്‍മാരുമായി വ്യാജന്‍ ബന്ധം സ്ഥാപിച്ചത്. 2000 ത്തോളം ഡോക്ടര്‍മാരുള്ള എയിംസില്‍ എല്ലാവര്‍ക്കും പരസ്പരം അറിയില്ല. ഇതാണ് യുവാവ് പ്രയോജനപ്പെടുത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.