1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2015

സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലും വാട്‌സാപ്പിലും 38% മലയാളികളും വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നവരാണെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല എംഎ സോഷ്യോളജി വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരത്തോളം കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

പെണ്‍കുട്ടികളില്‍ 78 ശതമാനവും ആണ്‍കുട്ടികളില്‍ 27 ശതമാനവും സ്വന്തം ചിത്രം പോലും ഇത്തരം പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നില്ല. ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയില്‍ 29% ആണ്‍കുട്ടികള്‍ സ്വന്തം പേരു പോലും വെളിപ്പെടുത്തുന്നില്ല. 64% പേരും പ്രൊഫൈലില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന വിവരം ഭാഗികമായേ നല്‍കുന്നുള്ളൂ.

വിവരശേഖരണത്തിനും പഠനാവശ്യത്തിനുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് 40% വിദ്യാര്‍ഥികള്‍ മാത്രം. വാര്‍ത്തകള്‍ അറിയാന്‍ ആശ്രയിക്കുന്നത് വെറും നാലു ശതമാനവും. ആണ്‍കുട്ടികളില്‍ 67 ശതമാനവും പെണ്‍കുട്ടികളില്‍ 52 ശതമാനവും ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ് എന്നിവയ്ക്കു വേണ്ടി മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ സമൂഹമാധ്യമങ്ങളെ കാര്യമായി ഉപയോഗപ്പെടുത്തുന്നത് 48 ശതമാനം പേരാണ്. അതില്‍ 56% പെണ്‍കുട്ടികളാണെന്ന് പ്രത്യേകതയുമുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടു പോയ വിദ്യാര്‍ഥികള്‍ എട്ടു ശതമാനം മാത്രമാണെന്നും സര്‍വേ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.