1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2015

വിദേശ മലയാളികള്‍ നാട്ടിലേക്ക് തിരികെ എത്തുമ്പോള്‍ കൂടെക്കരുതുന്ന വസ്തുക്കളിലൊന്നാണ് പെര്‍ഫ്യൂം. വിദേശത്ത്‌നിന്നു തിരികെ വരുമ്പോള്‍ കൈയ്യില്‍ പെര്‍ഫ്യൂമില്ലെങ്കില്‍ അതൊരു കുറച്ചിലാണെന്നാണ് പ്രവാസികള്‍ പോലും കരുതുന്നത്, പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍. അത്തരക്കാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്.

ദുബായിയിലെ റാസ് അല്‍ ഖൊര്‍ വ്യവസായ മേഖലയില്‍നിന്ന് 40 ലക്ഷം വ്യാജ പെര്‍ഫ്യൂം ബോട്ടിലുകള്‍ പിടികൂടിയിരിക്കുന്നു. ദുബായിയിലെ പ്രാദേശിക വിപണിയില്‍ വിറ്റഴിക്കുന്നതിനായി കൂട്ടിവെച്ചിരുന്ന പെര്‍ഫ്യൂം ബോട്ടിലുകളാണ് ഇപ്പോള്‍ അധികൃതര്‍ പിടിച്ചെടുത്തിരിക്കുന്നത്. 22ഓളം ബ്രാന്‍ഡുകളുടെ വ്യാജ ബോട്ടിലുകള്‍ പിടിച്ചെടുത്തവയ്‌ക്കൊപ്പമുണ്ട്. 110 മില്യണ്‍ ദിര്‍ഹം മൂല്യമുള്ള പെര്‍ഫ്യൂം ബോട്ടിലുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.

വഴിയരികില്‍ കിടന്ന് കിട്ടിയ ഒരു പെര്‍ഫ്യൂം ബോട്ടിലിന്റെ ചുവടു പിടിച്ച് ദുബായ് എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ വ്യാജ പെര്‍ഫ്യൂമുകളുടെ ശേഖരം പിടികൂടിയത്. ഇക്കൊല്ലം ദുബായിയില്‍ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ വ്യാപാര തട്ടിപ്പാണ് ഇുപ്പോള്‍ പുറത്തു വന്നിരിക്കുന്ന വ്യാജ ഫെര്‍ഫ്യൂം ബോട്ടിലുകള്‍.

പെര്‍ഫ്യൂം വേട്ടയ്ക്ക് പിന്നാലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ ഡിഇഡി ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധന നടത്തി. വ്യാജ പെര്‍ഫ്യൂം ബോട്ടിലുകള്‍ പ്രാദേശിക വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന. വ്യാപാര കേന്ദ്രങ്ങളിലെ പരിശോധനയില്‍ വ്യാജ ബോട്ടിലുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.