1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2017

സ്വന്തം ലേഖകന്‍: മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഇന്ത്യക്കെതിരെ വ്യാജ പ്രചരണം, പാകിസ്താന്‍ പ്രതിരോധ സേനയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. കുപ്രചരണങ്ങള്‍ നടത്താന്‍ ദില്ലി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനാണ് ട്വിറ്റര്‍ അധികൃതരുടെ നടപടി. കവല്‍പ്രീത് കൗര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങളാണ് പാകിസ്താന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത്.

ദില്ലിയിലെ ജുമാ മസ്ജിദിന്റെ മുമ്പില്‍ നില്‍ക്കുന്ന കൗറിന്റെ ചിത്രത്തില്‍ ഞാന്‍ ഒരു ഇന്ത്യക്കാരിയാണ് . എന്നാല്‍ ഇന്ത്യയുടെ കൊളോണിയലിസം കാരണം നാഗ, കാശ്മീരി, മണിപ്പൂരി, സിക്കിം തുടങ്ങിയ പേരുകളില്‍ ഇന്ത്യയെ വിഭജിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു എന്ന വാചകങ്ങളാണ് എഴുതി ചേര്‍ത്തത്. ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് മനസിലാക്കി ഇതിനെതിരെ പ്രതികരങ്ങള്‍ വന്നതോടെ ചിത്രങ്ങള്‍ പ്രതിരോധ സേന പിന്‍വലിച്ചു.

കൗര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വ നിലപാടുകള്‍ക്കൊപ്പം ഞാനും നിലകൊള്ളുന്നു എന്നായിരുന്നു ഉണ്ടായത്. എന്നാല്‍ ഈ വാചകങ്ങളുടെ സ്ഥാനത്ത് പാകിസ്താന്‍ ഇന്ത്യക്കെതിരായി കാര്യങ്ങള്‍ എഴുതി ചേര്‍ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.