1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഭീതി വിതച്ച് വ്യാജ ഭീകരാക്രമണം. കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയ അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഐ.എസ് ഭീകരരെ പോലെ വേഷം ധരിച്ച സംഘം ബോട്ടില്‍ കറുത്ത കൊടികളുമായി ബോട്ടില്‍ തീരത്തെത്തുകയായിരുന്നു.

ഐ.എസിന്റെ കൊടിക്ക് സമാനമായ കറുത്ത കൊടിയും സംഘം കയ്യിലേന്തിയിരുന്നു. തീരത്തുള്ള ഹോട്ടല്‍ ഡു കാപ്ഈഡന്‍ റോക്കിലേക്ക് ഇരച്ചുകയറിയ സംഘത്തെ കണ്ട് പ്രമുഖരെല്ലാം ചിതറിയോടി. എന്നാല്‍ ഒരു ഇന്റര്‍നെറ്റ് കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാണ് സംഘം എത്തിയതെന്ന് പിന്നീടാണ് വ്യക്തമായത്. ഇതോടെ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഉച്ചഭക്ഷണ സമയത്താണ് ഭീകരാക്രമണത്തിന് സമാനമായ പ്രടകനവുമായി സംഘം എത്തിയത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരാക്‌സി എന്ന കമ്പനിയുടെ പ്രചരണത്തിന്റെ ഭാഗമായിരുന്നു പ്രകടനം. ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് ഇത്തരമൊരു പ്രകടനം നടത്തിയ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫെസ്റ്റിവല്‍ അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.