1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2018

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; പട്ടാളവേഷധാരിയായ വ്യാജനെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സൈനികവേഷധാരി പട്ടാളക്കാരനല്ലെന്ന് കരസേനാ വക്താവ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ സൈനികനല്ലെന്നാണ് സൂചനയെന്നും ഇയാളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നുമാണ് സൂചന. ഞായറാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയിലുള്ള സന്ദേശമെത്തിയത്. രക്ഷാദൗത്യത്തിനു സൈന്യത്തെ വിളിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

സൈന്യമെത്തിയാല്‍ ഭരണം പിടിച്ചെടുക്കുമെന്ന ഭയമാണോ സൈനികരെ വിളിക്കാത്തതിനു പിന്നിലെ ഉദ്ദേശ്യമെന്ന് റെക്കോഡുചെയ്ത വീഡിയോ സന്ദേശത്തില്‍ ഇയാള്‍ ചോദിക്കുന്നുണ്ട്. ഈ സര്‍ക്കാരില്‍ വിവരമുള്ള ആരെങ്കിലുണ്ടോ എന്നും ചോദിക്കുന്നു. ദുരന്തമുണ്ടായതിനു പിന്നാലെ സാമ്പത്തികസഹായമഭ്യര്‍ത്ഥിച്ച് തമിഴില്‍ വന്ന സന്ദേശത്തിലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ സ്വകാര്യവ്യക്തിയുടേതാണെന്നും സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ പിടികൂടാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.