1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2019

സ്വന്തം ലേഖകന്‍:  “മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ ബി.ജെ.പിയ്ക്ക് അജണ്ടയുണ്ടാകും,” മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബി.ജെ.പിയ്ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടാകുമെന്ന് ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മോഹന്‍ലാല്‍ പണ്ട് ഒരു പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ ബി.ജെ.പിക്കാര്‍ അദ്ദേഹത്തിന്റെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകള്‍ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാന്‍ നോക്കുന്നത്?’ വിമല്‍ കുമാര്‍ ചോദിക്കുന്നു.

‘മോഹന്‍ലാല്‍ പൊതുസമൂഹത്തിന് പ്രിയപ്പെട്ട ആളാണ്. നല്ല നടനെന്ന് രാഷ്ട്രം അംഗീകരിച്ച വ്യക്തിയാണ്. അദ്ദേഹത്തെപ്പോലൊരു മഹാനടനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ട് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കുക എന്നതായിരിക്കാം ബി.ജെ.പിയുടെ അജണ്ട.

മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കണ്ട, പകരം ലോക്‌സഭയിലെ പിന്നിലെ സീറ്റില്‍ പോയി ഇരുന്നാല്‍ മതിയെന്നല്ല ഞങ്ങള്‍ കരുതുന്നത്,’ വിമല്‍ കുമാര്‍ വ്യക്തമാക്കി. മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും വിമല്‍കുമാര്‍ പറഞ്ഞു. മുതുകാട് ഫയര്‍ എസ്‌കേപ്പ് എന്ന പ്രോഗ്രാം ചെയ്തപ്പോള്‍ അതില്‍ നിന്ന് മോഹന്‍ലാലിനെ വിലക്കിയത് ഫാന്‍സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളമാകെ ആരാധകരുടെ പ്രതിഷേധം കാണേണ്ടിവരുമെന്നും വിമല്‍ പറഞ്ഞു. നേരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ രാജഗോപാല്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.