1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2015

സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ നിരാശാ കാമുകരാണെന്ന് കേന്ദ്ര കൃഷി മന്ത്രി. രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം പ്രണയ നൈരാശ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് രാജ്യസഭയില്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ സംബന്ധിച്ചു രേഖാമൂലം മറുപടി നല്‍കവേ ആയിരുന്നു മന്ത്രിയുടെ പ്രണയ നൈരാശ്യ പ്രയോഗം.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് മന്ത്രി പറ!ഞ്ഞതെങ്കിലും പാര്‍ലമെന്റിലും പുറത്തും പരാമര്‍ശം വന്‍ എതിര്‍പ്പിനു കാരണമായി. കടബാധ്യത, വിളനഷ്ടം, വരള്‍ച്ച തുടങ്ങിയ കാരണങ്ങള്‍ സൂചിപ്പിക്കുന്നതിനൊപ്പമാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആത്മഹത്യയുടെ പൊതു കാരണങ്ങളായി പറയുന്ന പ്രണയ നൈരാശ്യം, സ്ത്രീധന പ്രശ്‌നങ്ങള്‍ എന്നിവയും മന്ത്രി പരാമര്‍ശിച്ചത്.

പ്രധാനമന്ത്രി തന്റെ മന്ത്രിമാരോട് ഒരിക്കലെങ്കിലും കര്‍ഷകരുടെ വീടു സന്ദര്‍ശിച്ച് എന്താണ് അവിടെ നടക്കുന്നതെന്നു പഠിക്കാന്‍ പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്‍!ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കര്‍ഷക ആത്മഹത്യ 26 ശതമാനം വര്‍ധിച്ചുവെന്നും അതിന്റെ യഥാര്‍ഥ കാരണങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള നീക്കമാണിതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.