1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2015

സ്വന്തം ലേഖകന്‍: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവില്ല, കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 5000 കര്‍ഷകര്‍. മഹാരാഷ്ട്ര, തെലുങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ ഉദ്ധരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ അയ്യായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയതായി പറയുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവാണ് 21 ശതമാനം കര്‍ഷകരും ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കണക്കുകള്‍ പ്രകാരം 2014 ല്‍ 5,650 കര്‍ഷകരാണ് ജീവനൊടുക്കിയത്. ഇതില്‍ 5,178 പേര്‍ പുരുഷന്മാരും 472 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 2,568 പേരാണ് അതമഹത്യ ചെയ്തത്. തെലങ്കാനയില്‍ 898 പേരും മധ്യപ്രദേശില്‍ 826 പേരും ജീവനൊടുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.