1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: ഹോളിവുഡിലെ സോംബി സിനിമകളുടെ പിതാവ് ജോര്‍ജ് റോമേറോ അന്തരിച്ചു. പ്രശസ്ത ഹോളിവുഡ് സംവിധായകനായ ജോര്‍ജ് എ റൊമേറോയാണ് 77 മത്തെ വായസില്‍ വിടവാങ്ങിയത്. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ഹോളിവുഡിലെ അറിയപ്പെടുന്ന ഹൊറര്‍ സിനിമകളുടെ സംവിധായകനാണ് റൊമേറോ

1968ല്‍ ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രമായ ഹോളിവുഡ് സോംബി ചിത്രം ‘നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡിന്റെ’ സംവിധായകനും സഹ എഴുത്തുകാരനുമാണ് റൊമേറോ. അടങ്ങാത്ത രക്തക്കൊതിയുമായി കഴിയുന്ന പ്രേതങ്ങളുടെ കഥ പറയുന്ന ‘സോംബി’ തുടര്‍ചിത്രങ്ങളുടെ തുടക്കമായിരുന്നു ലിവിംഗ് ഡെഡ്. ഈ ജനുസില്‍പ്പെട്ട നിരവധി ചിത്രങ്ങള്‍ പിന്നീട് വിജയം നേടിയെങ്കിലും സോംബി സിനിമകളുടെ പിതാവായി കരുതപ്പെടുന്നത് റോമേഓയാണ്.

ദെയര്‍ഴ്‌സ് ഓള്‍വേയ്‌സ് വാനില(1971), മാര്‍ട്ടിന്‍(1978), ഡോണ്‍ ഓഫ് ദ ഡെഡ്(1978), ക്രീപ് ഷോ (1982) തുടങ്ങിയവയാണ് റൊമേറോയുടെ മറ്റു ചിത്രങ്ങള്‍. ജോര്‍ജ് റൊമേറോയുടെ ഹൊറര്‍ ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. ഹൃദ്രോഗികളും ഗര്‍ഭിണികളും കാണരുതെന്ന മുന്നറിയിപ്പോടെയാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താറുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.