1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2016

സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുതെന്ന ഫത്‌വയുമായി ബറെയ്‌ലിയിലെ മുസ്ലീം പണ്ഡിതന്‍. യുപിയിലെ ദര്‍ഗ്ഗാഇഅല ഹസ്രത്തിലെ മുഫ്തിയായ സലിം നൂറിയാണ് ഇത്തരമൊരു ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്.

ബിസ്മി ചൊല്ലി അറക്കുന്ന ഇറച്ചി ഭക്ഷിക്കണമെന്നാണ് ഇസ്ലാം നിര്‍ദേശിക്കുന്നതെന്നും ഇത് കണക്കിലെടുത്താന്‍ കെ.എഫ്.സി ചിക്കന്‍ ഹറാമാണെന്നും മുസ്ലീം പണ്ഡിതന്‍ ചൂണ്ടിക്കാട്ടുന്നു. കെഎഫ്‌സി ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത് ഹലാല്‍ ചിക്കനല്ല. അതുകൊണ്ടു തന്നെ മുസ്ലിങ്ങള്‍ കെഎഫ്‌സിയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും ഫത്‌വ വ്യക്തമാക്കുന്നു.

ഔട്ട്‌ലറ്റുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇറച്ചി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഉടമകളും ജീവനക്കാരും വ്യക്തമാക്കുന്നില്ല. അതുകൊണ്ടു തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രസക്തമാണെന്ന് കരുതാനാവില്ലെന്നും മുഫ്തി പറയുന്നു.

കെഎഫ്‌സി ചിക്കന്‍ മുസ്ലിങ്ങള്‍ക്ക് കഴിക്കാമോ എന്ന സംശയവുമായി നിരവധി പേര്‍ മുഫ്തിയെ സമീപിച്ചതോടെയാണ് കെഎഫ്‌സി ചിക്കന്‍ മുസ്ലിങ്ങള്‍ കഴിക്കരുതെന്ന് കാണിച്ച് മുഫ്തി ഫത്‌വ പുറത്തിറക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.