1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2017

സ്വന്തം ലേഖകന്‍: ഈ വര്‍ഷം ലോകം ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക് ‘ഫെമിനിസം’. അമേരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്സ്റ്ററാണ് ഈ വര്‍ഷത്തെ വാക്കായി ‘ഫെമിനിസം’ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ ഫെമിനിസത്തിന്റെ ഓണ്‍ലൈന്‍ തെരച്ചില്‍ എഴുപതു ശതമാനം ഉയര്‍ന്നു.

ഡൊണള്‍ഡ് ട്രംപ് അധികാരത്തിയ ശേഷം രാജ്യത്തെ ലൈംഗിക അരാജകത്വങ്ങള്‍ക്കെതിരേ യുഎസ് വനിതകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് ഈ വാക്കിന്റെ ജനപ്രീതി ഉയര്‍ന്നതെന്നും ഡിക്ഷണറി അധികൃതര്‍ പറയുന്നു. രാഷ്ട്രീയ, സാന്പത്തിക, സാമൂഹിക ലിംഗസമത്വം, സ്ത്രീകളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള കൂട്ടായ്മ എന്നിങ്ങനെയാണ് ഡിക്ഷണറി ഫെമിനിസത്തിനു നല്കിയിരിക്കുന്ന പുതിയ നിര്‍വചനം.

കോംപ്ലിസിറ്റ് എന്ന വാക്കാണ് ജനപ്രീതിയില്‍ രണ്ടാമത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, ട്രംപിനെക്കുറിച്ചു നടത്തിയ ഒരു പ്രസ്താവനയില്‍ ഉപയോഗിച്ച ഡൊറ്റാര്‍ഡ് ആണ് മൂന്നാമത്തെ പദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.