1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2015

ഷിക്കാഗോ: ഷിക്കാഗോ സീറോമലബാര്‍ രൂപതയിലെ ക്‌നാനായ റീജിയന്റെ കുടുംബസമര്‍പ്പിത വര്‍ഷസമ്മേളനങ്ങളും ബൈബിള്‍ കലോല്‍സവവും സെപ്റ്റംബര്‍ മാസത്തില്‍ അഞ്ചു ഫൊറോനാ കേന്ത്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നു. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും സമ്മേളനങ്ങളില്‍ സംബന്ധിക്കും. റീജിയണിലെ ഇടവകകളിലെയും മിഷനുകളിലെയും എല്ലാ കുടുംബങ്ങളും പങ്കെടുക്കത്തക്ക വിധം ക്രിസ്തീയകുടുംബങ്ങളെയും, സഭാ സാമുദായിക വിഷയങ്ങളെ അധികരിച്ച് വിവിധ പ്രായക്കാര്‍ക്കായി ലേഖന മല്‍സരങ്ങള്‍ ഇടവക, ഫൊറോന, റീജിയണ്‍ തലത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സാന്‍ഹൊസെ ഫൊറോന

സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച സാന്‍ഫൊസെ ഫൊറോനായില്‍ കുടുംബസമര്‍പ്പിത വര്‍ഷ സമ്മേളനവും ബൈബിള്‍ കലോല്‍സവവും നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ബൈബിള്‍ കലോല്‍സവവും കുടുംബവര്‍ഷാചരണവും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സാന്‍ ഹൊസെ, ലോസ് ആഞ്ചലസ്, ലാസ് വേഗസ്, സാക്രമെന്റോ തുടങ്ങിയ യുണിറ്റുകള്‍ പരിപാടികളില്‍ പങ്കെടുക്കും. റീജിയണല്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാലും, ഫോറോന വികാരി വെരി. റവ. ഫാ. പത്രോസ് ചമ്പക്കരയും, വിവിധ കമ്മറ്റി അംഗങ്ങളും സമ്മേളനങ്ങള്‍ക്കും മല്‍സരപരിപാടികള്‍ക്കും നേത്യത്വം നല്കും. ഇതിനോടനുബന്ധിച്ച് ഫൊറോനാ തലത്തിലുള്ള പ്രതിനിധി സമ്മേളനവും ഉണ്ടായിരിക്കും.
ചിക്കാഗോ ഫൊറാന

സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനയില്‍ കുടുംബ സമര്‍പ്പിതവര്‍ഷസമ്മേളനവും ബൈബിള്‍ കലോല്‍സവവും മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്കുള്ള ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. ഈ കുടുംബ വര്‍ഷത്തില്‍ വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളെയും ആദരിക്കും. ഫൊറോനതല പ്രതിനിധി സമ്മേളനവും, സഭാ സാമുദായിക ബോധവല്‍കരണ പരിപാടികളും ബൈബിളധിഷ്ടിത കലാമല്‍സരങ്ങളും നടക്കും. ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ്, ഡിട്രോയിറ്റ്, മിനിസോട്ട, ടൊറാന്റോ യൂണിറ്റുകള്‍ പരിപാടികളില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ രൂപത അദ്ധ്യക്ഷന്‍ അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത് അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജിയണല്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, ഫൊറോന വികാരി വെരി. റവ. ഫാ. അബ്രാഹം മുത്തോലത്ത് വിവിധ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കും.
റ്റാമ്പ ഫൊറോന

സെപ്റ്റംബര്‍ 13ാം തിയതി ഞായറാഴ്ച ഫ്‌ലോറിഡായിലെ റ്റാമ്പ ഫൊറോനയില്‍ കുടുംബസമര്‍പ്പിത വര്‍ഷ സമ്മേളനവും ബൈബിള്‍ കലോല്‍സവവും നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ബൈബിളധിഷ്ടിത മല്‍സരങ്ങളില്‍ താമ്പ, മയാമി, അറ്റ് ലാന്റാ യൂണിറ്റുകള്‍ പങ്കെടുക്കും. സഭ സാമുദായിക ബോധവല്‍കരണം, നേത്യസമ്മേളനം, കലാമല്‍സരങ്ങള്‍ എന്നിവയ്ക്ക് നേത്യത്വം നല്കുവാന്‍ ഫൊറോന വികാരി വെരി. റവ. ഫാ. ടൊമിനിക്ക് മടത്തികളത്തിന്റെ നേത്യത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദിവ്യബലിയിലും സമാപന സമ്മേളനത്തിലും അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാലും പങ്കെടുക്കും.
ന്യുയോര്‍ക്ക് ഫൊറോന

സെപ്റ്റംബര്‍ 19ാം തിയതി ശനിയാഴ്ച ന്യുയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ഫൊറോനയുടെ കുടുംബസമര്‍പ്പിത വര്‍ഷസമ്മേളനവും ബൈബിള്‍ കലോല്‍സവവും ന്യുയോര്‍ക്കില്‍ നടക്കും. ഫിലാഡല്‍ ഫിയ, വെസ്റ്റ്‌ചെസ്റ്റര്‍, ഓക്ക് ലാന്റ്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഹെമ്മ്സ്റ്റഡ് യൂണിറ്റുകള്‍ പരിപാടികളില്‍ പങ്കെടുക്കും. ഫൊറോന വികാരി വെരി. റവ. ഫാ. ജോസ് തറയ്ക്കലും വിവിധ കമ്മറ്റി അംഗങ്ങളും പ്രോഗ്രാമുകള്‍ക്ക് നേത്യുത്വം നല്കി വരുന്നു. ദിവ്യബലിയിലും, സമ്മേളനങ്ങളിലും അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാലും പങ്കെടുക്കും.

ഹ്യൂസ്റ്റണ്‍ ഫൊറോന

സെപ്റ്റംബര്‍ 20ാം തിയതി ഞായറാഴ്ച ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ഫൊറോനയുടെ നേത്യത്വത്തിലുള്ള കുടുംബസമര്‍പ്പിത വര്‍ഷസമ്മേളനവും ബൈബിള്‍ കലോല്‍സവവും നടക്കും. ഹ്യൂസ്റ്റണ്‍, ഡാളസ്, സാന്റ് അന്റോണിയോ യൂണിറ്റുകള്‍ പരിപാടികളില്‍ സംബന്ധിക്കും. ഫൊറോന വികാരി വെരി. റവ. ഫാ. സജി പിണര്‍ക്കയുടെ നേത്യുത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീക്യതമായി. ദിവ്യബലിയിലും പ്രതിനിധി സമ്മേളനങ്ങളിലും അഭിവന്ദ്യ മാര്‍ മാത്യു മെത്രാപ്പോലീത്തായും വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാലും പങ്കെടുക്കും.

2015 ഫെബ്ര്യുവരി 28 നാണ് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയാത്ത് ക്‌നാനായ റീജിയന്റെ കീഴില്‍ അഞ്ചു ഫോറോനകള്‍ അനുവദിച്ച് തന്നത്. ഇതിനു ശേഷം ആദ്യമായി നടത്തുന്ന ഫൊറോനാ തല കുടുംബ കൂട്ടായ്മയും ബൈബിള്‍ കലോല്‍സവവുമാണിത്. ക്‌നാനായ റീജിയണിലെ എല്ലാ അംഗങ്ങളും കുടുംബ വര്‍ഷത്തോടനുബന്ധിച്ച് നടക്കുന്ന ഈ പരിപാടികളില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാലും, റീജിയണിലെ വൈദികരും, പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളും, കൈക്കാരന്മാരും അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.