1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2018

സ്വന്തം ലേഖകന്‍: പാക് കോടീശ്വരന്റെ കോടികള്‍ വിലവരുന്ന ഫെരാരി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊടിച്ച് ബ്രിട്ടീഷ് പോലീസ്. പാക് വംശജനായ കോടീശ്വരന്‍ സാഹിദ് ഖാന്റെ സൂപ്പര്‍ കാറാണ് കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലും റോഡില്‍ ഇറക്കാന്‍ പറ്റുന്ന കണ്ടീഷനില്‍ അല്ല എന്ന് കണ്ടെത്തിയതിനാല്‍ തകര്‍ത്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഏകദേശം 2 കോടി രൂപ വില മതിക്കും കാറിന്. കഴിഞ്ഞ വര്‍ഷമാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്.

കാറിന്റെ അസല്‍രേഖകള്‍ ഇത് വരെ സാഹിദ് ഖാന്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. . എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലെന്ന പൊലീസ് വാദം തെറ്റാണെന്നും പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തന്നെയോ തന്റെ വക്കീലിനെയോ അറിയിക്കാതെയാണ് കാര്‍ നശിപ്പിച്ചതെന്നും ഖാന്‍ പറയുന്നു.

തനിക്കും തന്റെ കുടുംബത്തിനും വളരെ പ്രിയപ്പെട്ട കാറായിരുന്നു അതെന്നും പൊലീസിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയിട്ടുണ്ടെന്നുമാണ് സാഹിദ് ഖാന്‍ ആരോപിച്ചു. സൂപ്പര്‍കാര്‍ പ്രേമികളുടെ ഇഷ്ടകാറാണ് ഫെരാരി 458 സ്‌പൈഡര്‍. 2010 മുതല്‍ 2015 വരെ മാത്രം പുറത്തിറങ്ങിയ ഈ കരുത്തനെ പൊടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.