1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2019

സ്വന്തം ലേഖകന്‍: സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകരെ സിനിമകളുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിന്ന് വിലക്കാനും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഒരുങ്ങി തമിഴ്‌നാട് പ്രൊഡ്യുസേഴ്‌സ് കൗണ്‍സില്‍. വിവിധ മാധ്യമങ്ങളിലൂടെ സിനിമകളെ വിമര്‍ശിച്ചുള്ള നിരൂപണമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സിനിമകളെയും അഭിനേതാക്കളെയും സംവിധായകരെയും വിമര്‍ശിക്കുന്നവരെ പിന്നീടുള്ള സിനിമാ സംബന്ധിയായ പരിപാടികളില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം.

സിനിമയെയും നായികാനായകന്മാരെയും സംവിധായകനെയും ചില നിരൂപകര്‍ തരംതാഴ്ത്തി കാണിക്കുന്നുവെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നത് വ്യാവസായികമായി നന്നായി ബാധിക്കുന്നുണ്ടെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍. ഫലത്തില്‍ തമിഴ് സിനിമകളെ കാര്യമായി വിമര്‍ശിച്ചാല്‍ അവരുമായി ചലച്ചിത്രമേഖല പിന്നീടങ്ങോട്ട് നിസഹകരിക്കും. ഇത്തരത്തില്‍ നിരൂപണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സിനിമയെയെ അഭിനേതാക്കളെയോ മേക്കേഴ്‌സിനെയോ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ വക്കീല്‍ നോട്ടീസ് അയക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ടൈംസ് നൗവാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല