1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2018

സ്വന്തം ലേഖകന്‍: ഗൂഗിളിന് 500 കോടി ഡോളര്‍ പിഴയിട്ട യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് ട്രംപ്. ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിനെതിരേ 500 കോടി ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.

അമേരിക്കയിലെ വലിയ കമ്പനിയായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് അധികം കാലം തുടരാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരിലാണ് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ വിധിച്ചത്.

90 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യൂണിയന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ കൊടുക്കാനുള്ള നീക്കത്തിലാണു ഗൂഗിള്‍.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.