1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2016

സ്വന്തം ലേഖകന്‍: ജൂലൈ 20 ന് മുമ്പ് വിരലടയാളം നല്‍കാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് സൗദി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ റദ്ദാകാതിരിക്കാന്‍ വിരലടയാളം നല്‍കുന്നതിനുള്ള സമയപരിധി ജൂലൈ 20 നാണ് അവസാനിക്കുക. ഇതുവരെ വിരലടയാളം നല്‍കാത്തവര്‍ അടുത്തുള്ള സര്‍വീസ് സെന്ററുകളില്‍ സമയപരിധിക്കുള്ളില്‍ വിരലടയാളം നല്‍കണം എന്നു സൗദി ടെലികോം മന്ത്രാലയം അറിയിച്ചു.

വിരലടയാളം നല്‍കാത്തവരുടെ കണക്ഷന്‍ റദ്ദാക്കും. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് കണക്ഷനുകള്‍ക്കു നിയമം ഒരു പോലെ ബാധകമാണ്. കഴിഞ്ഞ ജനുവരി 21 നാണു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കുന്നതിനു വിരലടയാളം നിര്‍ബന്ധമാക്കിയത്. നിലവില്‍ കണക്ഷന്‍ എടുത്തവരും തങ്ങളുടെ കണക്ഷന്‍ റദ്ദു ചെയ്യാതിരിക്കാന്‍ വിരലടയാളം നല്‍കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാനായാണ് മൊബൈല്‍ കണക്ഷനെടുമ്പോള്‍ വിരലടയാളവും നിര്‍ബന്ധമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.