1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2019

സ്വന്തം ലേഖകന്‍: റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ. ക്രൈമിയയ്ക്കും റഷ്യയ്ക്കുമിടയില്‍ കേര്‍ച്ച് ഉള്‍ക്കടലില്‍ 2 ടാന്‍സാനിയന്‍ കപ്പലുകളിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കടലില്‍ മുങ്ങിത്താഴുകയായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. 5 പേരെ ഇനിയും കണ്ടെത്തായിട്ടില്ല.

16 തുര്‍ക്കിക്കാരും 15 ഇന്ത്യക്കാരുമായി ഇരു കപ്പലുകളിലും കൂടി ആകെ 31 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ദ്രവീകരിച്ച പ്രകൃതിവാതകവുമായി പോകുകയായിരുന്നു ഒരു കപ്പല്‍. രണ്ടാമത്തേത് ടാങ്കറും. ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് ഇന്ധനം നിറയ്ക്കുമ്പോഴായിരുന്നു തീപിടിത്തം. ഒരു കപ്പലില്‍ നിന്നു തീ അടുത്ത കപ്പലിലേക്കും പടര്‍ന്നു. തുടര്‍ന്നു ജീവനക്കാര്‍ കടലിലേക്ക് എടുത്തു ചാടി. രക്ഷാപ്രവര്‍ത്തകരെത്തി കടലില്‍ നിന്നാണു 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 3 മൃതദേഹങ്ങള്‍ കൂടി കണ്ടെങ്കിലും വീണ്ടെടുക്കാനായില്ല.

തീ ഇനിയും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം യാത്ര ദുഷ്‌കരമായതിനാല്‍ വൈദ്യസഹായത്തിനും കാലതാമസമുണ്ട്. കരിങ്കടലിലേക്കുള്ള റഷ്യയുടെയും യുക്രെയ്‌നിന്റെയും പ്രധാന കപ്പല്‍ ചാനലാണ് കേര്‍ച്ച്. സിറിയയ്ക്ക് ഇന്ധനം എത്തിക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം യുഎസ് ഉപരോധം നേരിട്ട കപ്പലുകളാണു രണ്ടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.