1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2017

സ്വന്തം ലേഖകന്‍: നോട്ടു നിരോധനത്തിന് ഒരു വയസ്, ഇനിയെങ്കിലും സ്വന്തം മണ്ടത്തരം സമ്മതിക്കാന്‍ മോദി തയ്യാറാകണമെന്ന് ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്. 2016 നവംബര്‍ എട്ടിനാണ് മന്ത്രിസഭാംഗങ്ങള്‍ക്കു പോലും ശരിയായ വിവരം നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്.

കള്ളപ്പണം, കള്ളനോട്ട്, ഭീകരത, നികുതിവെട്ടിപ്പ് എന്നിവ തടയാനും പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനുമാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കുന്നതെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്. നോട്ട് അസാധുവാക്കല്‍, തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയത് എന്നിവ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രയാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബുധനാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനം ആചരിക്കുകയാണ്.

അതിനിടെ നോട്ടുകള്‍ അസാധുവാക്കിയ നടപടി മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ഇനിയെങ്കിലും സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആഞ്ഞടിച്ചു. നോട്ടുനിരോധന വിഷയത്തില്‍ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അസമത്വം വര്‍ധിക്കുകയാണ്. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെ അസമത്വം വളരെയധികം പിന്നോട്ടടിക്കുമെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.