1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2016

സ്വന്തം ലേഖകന്‍: 2024 ല്‍ ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിന്‍ സ്വന്തമാകും, ആദ്യ യാത്ര മുംബൈ അഹമ്മദാബാദ് പാതയില്‍. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പാതയായ മുംബൈഅഹമ്മദാബാദ് പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2023 ല്‍ പാത ഗതാഗതയോഗ്യമാകും എന്നാണ് പ്രാഥമിക നിഗമനം.

രാജ്യത്തിന്റെ നാലുകോണുകളിലുമുള്ള പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിലവിലുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) പദ്ധതി ചിലവിന്റെ 80% വഹിക്കും. 70,000 കോടി രൂപയാണ് നിര്‍മാണം തുടങ്ങുമ്പോള്‍ ചിലവാകുന്ന തുകയായി കണക്കാക്കിയിരിക്കുന്നത്.

എന്നാല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 98,000 കോടി രൂപ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. 50 വര്‍ഷത്തെ കാലാവധിയിലാണ് ജൈക്ക പണം നല്‍കുന്നത്. ഇതിന് 0.1% പലിശയാണ് ജൈക്ക ഈടാക്കുക. മുംബൈയില്‍ നിന്നും അഹമ്മദാബദിലേക്കുള്ള 500 കിലോമീറ്റര്‍ ഓടിയെത്താന്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ മാത്രം സമയം മതിയാകും.

350 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ പരമാവതി വേഗത.
വിമാന യാത്രയോളം തന്നെ ചിലവ് ബുള്ളറ്റ് ട്രെയിനിലും വരും. എന്നാല്‍ വിമാനയാത്രക്ക് ചിലാവുകുന്ന ചെക്ക്ഇന്‍ പോലുള്ള സമയം ലാഭിക്കാം എന്ന നേട്ടവുമുണ്ട്. ഏറ്റവും ആധുനികമായ സാംകേതിക വിദ്യയും സൗകര്യങ്ങളുമാണ് ബുള്ളറ്റ് ട്രെയിനില്‍ ലഭ്യമാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.