1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

കടലില്‍ ചൂട് കൂടന്നത് ബ്രിട്ടണിലെ പരമ്പരാഗത മീന്‍ ഭക്ഷണ വിഭവങ്ങളെ തീന്‍മേശയില്‍നിന്ന് അകറ്റും. ഹഡ്ഡോക്ക്, പ്ലെയിസ്, ലെമണ്‍ സോള്‍ എന്നിവയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് സീയില്‍ ചൂട് കൂടുന്നതാണ് ഇതിന് കാരണമെന്ന് ശാസ്ത്രലോകം വിശദീകരിക്കുന്നു.

ജോണ്‍ ഡോറി, റെഡ് മുള്ളറ്റ് തുടങ്ങിയ മീനുകള്‍ കൂടുതലായി ലഭ്യമായി തുടങ്ങും. ചൂട് കൂടിയ വെള്ളത്തില്‍ ജീവിക്കാന്‍ സാധിക്കുന്ന മീനുകളാണിവ. പ്രാദേശികമായി ലഭ്യമാകുന്ന മീന്‍ വിഭവങ്ങള്‍ കഴിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അവരുടെ ഡയറ്റിന്റെ സ്വഭാവം മാറ്റേണ്ടി വരുമെന്നാണ് ഈ രംഗത്ത്‌നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മുന്‍തലമുറയിലെ ആളുകള്‍ ആസ്വദിച്ചിരുന്ന ക്ലാസിക് ഫിഷ്, ചിപ് വെറൈറ്റികളുടെ സ്ഥാനത്ത് സാര്‍ഡിന്‍സ്, സ്‌ക്വിഡ് എന്നിവ ഇപ്പോഴത്തെ തലമുറയിലെ ആളുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് നേച്ചര്‍ ക്ലൈമറ്റ് ചെയ്ഞ്ച് ജേര്‍ണലിലെ ലേഖനത്തില്‍ പറയുന്നു.

മെറ്റ് ഓഫീസില്‍നിന്ന് ലഭിച്ച അടുത്ത 50 വര്‍ഷത്തെ കാലാവസ്ഥയുടെ സ്വഭാവം കടലിലെ ജലത്തിന്റെ സ്വഭാവം എന്നിവ താരതമ്യം ചെയ്താണ് മീനുകളുടെ വാസസ്ഥലം സംബന്ധിച്ചും നിലനില്‍പ്പ് സംബന്ധിച്ചുമുള്ള പഠനങ്ങള്‍ നടത്തിയത്. കടലില്‍ ചൂടു കൂടുമ്പോള്‍ ചില സ്പീഷിസുകള്‍ നോര്‍ത്തിലേക്ക് എത്തുകയും അവിടെ അതിവസിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.