1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2018

സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ തീരത്തോടടുക്കുന്നു; പത്തു ലക്ഷം പേരെ ഒഴിപ്പിക്കും. അമേരിക്കയുടെ കിഴക്കന്‍ തീരദേശമേഖലയായ സൗത്ത് കരോളൈന, നോര്‍ത്ത് കരോളൈന, വിര്‍ജിനീയ മേഖലയില്‍ നിന്നായി പത്തുലക്ഷം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഫ്‌ളോറന്‍സ് നാളെ കരയിലെത്തുമെന്ന മുന്നറിയിപ്പിനു പിന്നാലെ കനത്ത മഴയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിന് കരയിലെത്തുന്നതോടെ വേഗം വര്‍ധിക്കും. നോര്‍ത്ത് കരോളൈന മുതല്‍ വിര്‍ജീനിയ വരെയുള്ള പ്രദേശത്ത് 16 ഇഞ്ചുവരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

തീരദേശത്തുള്ള മുഴുവന്‍ പേരും ഒഴിഞ്ഞുപോകണമെന്ന് സൗത്ത് കരോളൈന ഗവര്‍ണര്‍ ഹെന്റി മക് മാസ്റ്റര്‍ ഉത്തരവിട്ടു. നിലവില്‍ കാറ്റഗറി നാലില്‍പ്പെട്ട ഫ്‌ളോറന്‍സ് ശക്തിയാര്‍ജിച്ച് കാറ്റഗറി അഞ്ചിലെത്താന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.