1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2016

സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അമേരിക്കയെ ഞെട്ടിച്ച വെടിവപ്പ് കേസിലെ പ്രതി ഉമര്‍ മതീന്റെ ഭാര്യ നൂര്‍ സല്‍മാന് വെടിവെപ്പിനെക്കുറിച്ച് ചില വിവരങ്ങളെങ്കിലും അറിയാമായിരുന്നുവെന്ന് യു.എസ് സെനറ്റ് മെംബര്‍ ആംഗസ് കിങ് വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു.

നൂര്‍ സല്‍മാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നൂറിനു പങ്കുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കും. നിശാക്‌ളബില്‍ പോകുന്നതുമായി ബന്ധപ്പെട്ട് മതീന്‍ സംസാരിച്ചിരുന്നുവെന്നും നൂര്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. കൊലപാതകം നടത്താന്‍ മതീന് ഏതെങ്കിലും വ്യക്തികളില്‍നിന്നോ സംഘടനകളില്‍നിന്നോ സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

ഫ്‌ലോറിഡയിലെ പള്‍സ് നിശാ ക്‌ളബില്‍ അതിക്രമിച്ചു കയറി മതീന്‍ നടത്തിയ വെടിവെപ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ അമേരിക്കയിലെ ഏറ്റവും വലിയ വെടിവെപ്പാക്രമണമായിരുന്നു ഇത്.
മൂന്നു മണിക്കൂര്‍ നീണ്ട ആക്രമണത്തിനൊടുവില്‍ പൊലീസ് അക്രമിയെ വെടിവെച്ചു കൊല്ലുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.