1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2017

സ്വന്തം ലേഖകന്‍: നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍. നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ അമേരിക്കയുടെ ഫ്‌ലോയിഡ് മെയ്‌വെതര്‍ അയര്‍ലണ്ടിന്റെ കോണര്‍ മഗ്രിഗറിനെ ഇടിച്ചൊതുക്കി വിജയം കരസ്ഥമാക്കി. അമേരിക്കന്‍ താരത്തിന്റെ തുടര്‍ച്ചയായ അമ്പതാം പ്രൊഫഷണല്‍ വിജയമാണിത്.

അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന മത്സരം പൂര്‍ത്തിയാക്കാനാകാതെ രക്തത്തില്‍ കുളിച്ചാണ് മഗ്രിഗര്‍ റിംഗ് വിട്ടത്. മൂന്ന് മിനിട്ട് വീതമുള്ള 12 റൗണ്ടുകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പത്താം റൗണ്ട് പൂര്‍ത്തിയാകും മുന്‍പ് മെഗ്രിഗര്‍ വീണു. മെയ്‌വെതറിന്റെ തുടര്‍ച്ചായയുള്ള പഞ്ചുകളില്‍ അടിതെറ്റിയ മഗ്രിഗര്‍ റിംഗിന് ചുറ്റുമുള്ള റോപിലേക്ക് തളര്‍ന്ന് വീണു. ഉടനെ റഫറി ഇടപെട്ട് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. പത്താം റൗണ്ടില്‍ ഒരു മിനിട്ടും അഞ്ച് സെക്കന്റും മാത്രമാണ് പോരാട്ടം നീണ്ടത്.

ആദ്യ മൂന്ന് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ മഗ്രിഗര്‍ ഏകപക്ഷീയമായ ലീഡ് നേടി മുന്നിലായിരുന്നു. ഒന്‍പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ (8586). മഗ്രിഗര്‍ ഒരു പോയിന്റ് മാത്രം പിന്നില്‍. എന്നാല്‍ പത്താം റൗണ്ടില്‍ കളി മാറി. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട അമേരിക്കന്‍ താരം എതിരാളിയെ നിലം തൊടാന്‍ അനുവദിച്ചില്ല. മഗ്രിഗറിന്റെ മുഖത്ത് തലങ്ങും വിലങ്ങും പഞ്ചുകള്‍ ഉതിര്‍ത്ത മെയ്‌വെതര്‍ എതിരാളിയെ രക്തത്തില്‍ കുളിപ്പിച്ച് വിട്ടു.

ഈ ഒരു മത്സരത്തിലൂടെ നാലായിരം കോടിരൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതില്‍ ഏറിയ പങ്കും ഇരുതാരങ്ങള്‍ക്കുമായാണ് നല്‍കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയാണ് മെയ്‌വെതറിന്റെ തകര്‍പ്പന്‍ ജയം. വിജയത്തോടെ മെയ്‌വെതര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ അവസാന നൃത്തത്തില്‍ ഏറ്റവും അനുയോജ്യനായ പങ്കാളിയെ തന്നെയാണ് കിട്ടിയതെന്നായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ താരത്തിന്റെ പ്രതികരണം. ഇതായിരുന്നു എന്റെ അവസാന പോരാട്ടമെന്നും മെയ്‌വെതര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.