TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2016

സ്വന്തം ലേഖകന്‍: പാലും പഴവും ഒഴിവാക്കേണ്ടത് എപ്പോള്‍! കൂട്ടിക്കലര്‍ത്തി കഴിക്കരുതാത്ത ഭക്ഷണവും മരുന്നുകളും. ചില അസുഖങ്ങള്‍ക്ക് മരുന്ന് കഴിയ്ക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ദര്‍ പറയുന്നു. അവ കൂട്ടിക്കലര്‍ത്തി കഴിയ്ക്കുന്നത് വിപരീതഫലം ചെയ്യുമെന്നതിന്നാലാണ് ഇത്.

കൊളസ്‌ട്രോളിന് മരുന്ന് കഴിയ്ക്കുമ്പോള്‍ മുന്തിരിങ്ങയും ഗ്രെയ്പ്പ് ജൂസ് വാട്ടറും ഒഴിവാക്കുക. ഇവ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ആന്റി കൊയാഗുലന്‍സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ കരാന്‍ ബെറി ജൂസ് കുടിയ്ക്കരുത്. രക്തത്തിന്റെ സാന്ദ്രത കുറയ്ക്കുന്നതിനാല്‍ അപകടമാവും.

രക്ത സമ്മര്‍ദ്ദത്തിന് മരുന്ന് കഴിയ്ക്കുന്നുണ്ടെങ്കില്‍ വാഴപ്പഴം ഒഴിവാക്കുക. ഈ മരുന്നുകള്‍ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും. പഴത്തിലും ധാരാളം പൊട്ടാസ്യം ഉണ്ട്. അളവ് കൂടിയാല്‍ ഉയര്‍ന്ന ഹൃദയമിടിപ്പിന് കാരണമാകും.

ബ്ലഡ് തിന്നെഴ്‌സ് എന്ന വിഭാഗത്തിലുള്ള മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ബ്രോക്കോളി, ചീര തുടങ്ങിയ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ടെട്ര സൈക്ലിന്‍ വിഭാഗത്തിലെ ആന്റി ബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക.
തൈറോയിഡ്‌ന് മരുന്ന് കഴിയ്ക്കുമ്പോള്‍ വാല്‍ നട്ട് പോലെ ഫൈബര്‍ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക.അല്ലെങ്കില്‍ മരുന്നിന്റെ ഫലം കുറയും.

ബാക്ടീരിയ ഇന്‍ഫെക്ഷന്‍സിന് മരുന്ന് കഴിയ്ക്കുമ്പോള്‍ മാംസം ഒഴിവാക്കുക.. പ്രത്യേകിച്ചും ചീസ്, സോസേജ്, സ്‌മോക്ക്ട് ഫുഡ് ഇവയും ഒഴിവാക്കുക. മരുന്നുകള്‍ കഴിക്കുന്നവര്‍ അവ വാങ്ങുന്നതിനോടൊപ്പം തന്നെ കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ചും ഡോക്ടറോട് ചോദിച്ചു മനസിലാക്കുന്നത് പാര്‍ശ്വഫലങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
നന്നായി പുസ്തകം വായിച്ചാല്‍ രണ്ടു വര്‍ഷം കൂടുതല്‍ ജീവിക്കാമെന്ന് പഠനം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
ലൈംഗികതയെക്കുറിച്ച് ഇന്ത്യയിലെ കൗമാരക്കാര്‍ എന്തു ചിന്തിക്കുന്നു? കൗതുകമുണര്‍ത്തുന്ന സര്‍വേ ഫലം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില്‍ കൊള്ളുന്നത് ഗുണകരമെന്ന് പഠനം
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
ചെവിയിലെ അണുബാധ കണ്ടെത്തി രക്ഷകനാകാന്‍ ഇനി സ്മാര്‍ട്ട് ഫോണ്‍
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
യുഎഇയില്‍ 20 ശതമാനം പേര്‍ പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം
അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം
അല്‍ഷിമേഴ്‌സിനെ പേടിയാണോ, ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ചാല്‍ മറവിരോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് പഠനം
രക്ത പരിശോധന വഴി അല്‍ഷിമേഴ്‌സ് രോഗത്തെ തിരിച്ചറിയാം, തടയാം
രക്ത പരിശോധന വഴി അല്‍ഷിമേഴ്‌സ് രോഗത്തെ തിരിച്ചറിയാം, തടയാം
More Stories..