1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2016

സ്വന്തം ലേഖകന്‍: അറബ് ലോകത്തെ 100 പ്രമുഖ ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കി, എംഎ യൂസഫലി രണ്ടാം സ്ഥാനത്ത്. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്‌വാനിയാണ് പട്ടികയില്‍ ഒന്നാമന്‍. പട്ടികയിലെ ആദ്യ പത്ത് പേരില്‍ ആറും മലയാളികളാണ്.

ഇന്ത്യന്‍ വ്യവസായികളെ കൂടാതെ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് തലത്തിലുള്ള 50 മികച്ച ഇന്ത്യന്‍ ഇദ്യോഗസ്ഥരുടെ പട്ടികയും ഫോബ്‌സ് പുറത്തുവിട്ടിട്ടുണ്ട്. പെപ്‌സികോ ഇന്റര്‍നാഷനല്‍ ഏഷ്യ, മീന മേഖല സി.ഇ.ഒ. സഞ്ജീവ് ചന്ദയാണ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

ദുബായില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ യു.എ.ഇ. ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ വ്യവസായികള്‍ നല്‍കിയിരിക്കുന്ന സംഭാവനകള്‍ നേരത്തെതന്നെ അംഗീകരിക്കപ്പെട്ടതാണ്. ജനങ്ങള്‍ പരസ്പരമുള്ള ബന്ധവും സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തമാകുന്നു എന്ന് സീതാറാം പറഞ്ഞു.

അനുഭവ സമ്പത്ത്, ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവുകളുടെ കാര്യത്തില്‍ മാനദണ്ഡമാക്കിയാണ് പട്ടിക പുറത്തിറക്കിയത്. മുകേഷ് ജഗ്തിയാനി (440 കോടി ഡോളര്‍), എം.എ. യൂസഫലി (420 കോടി ഡോളര്‍) എന്നിവരുള്‍പ്പെടെ ഒന്‍പതു വ്യവസായികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഫോര്‍ബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.