1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2017

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാകുന്നതായി പാക് മാധ്യമങ്ങള്‍. 1947 സ്വാതന്ത്യ്രം നേടുമ്പോള്‍ പാകിസ്താനില്‍ ഉണ്ടായിരുന്ന 23 ശതമാനത്തോളം ഹിന്ദുക്കള്‍ നിലവില്‍ ആറ് ശതമാനമായി കുറഞ്ഞതായും നിര്‍ബന്ധിത മതം മാറ്റത്തിന്റെ സൂചനയാണിതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താനിലെ സിന്ധ് മേഖലയിലാണ് ഏറ്റവും അധികം ഹിന്ദുക്കളുള്ളത്. ഇവിടെയുള്ള ഹിന്ദുക്കളില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരാണ് മതം മാറുന്നവരില്‍ അധികവും.

മതം മാറുന്നതിന്റെ പേരില്‍ ഇവിടെ അക്രമങ്ങളും പതിവാണ്. മുസ്ലീം യുവാക്കളെ വിവാഹം കഴിക്കാനായി പെണ്‍കുട്ടികളാണ് ഈ മേഖലയില്‍ കൂടുതലും മതം മാറുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് മതവിഭാഗത്തില്‍പ്പെട്ട ആയിരത്തോളം പെണ്‍കുട്ടികള്‍ ഈ വര്‍ഷം മാത്രം ഇസ്‌ലാം മതം സ്വീകരിച്ചതായി മൂവ്‌മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്താനില്‍ കഴിയുന്ന അമുസ്‌ലീങ്ങളായ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുമുള്ള അവകാശം രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടക്കുന്നതാണ് നിലവിലെ സാഹചര്യങ്ങളെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലീം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രേമ വലയത്തില്‍പ്പെടുത്തി മതം മാറാന്‍ നിര്‍ബന്ധിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായും മാധ്യമങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.