1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

ഈവിള്‍ നേഴ്‌സ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ കൊലയാളി നേഴ്‌സ് സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ ജോലി നേടിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് വിദേശ നേഴ്‌സുമാര്‍ വ്യാജ സര്‍ട്ടിഫിക്ക്റ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് സംശയം. ഇന്നലെയാണ് ഇന്‍സുലിന്‍ കുത്തിവെച്ച് രണ്ട് പേരെ കൊന്നതിന് ഫിലിപ്പൈന്‍സില്‍നിന്നുള്ള മെയില്‍ നേഴ്‌സ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് മേധാവി നാസിര്‍ അഫ്‌സലാണ് നേഴ്‌സുമാര്‍ ഉപയോഗിക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണോ എന്ന് സംശയിക്കുന്നതായി ബിബിസി ന്യൂസിനോട് പറഞ്ഞത്. അത്തരത്തിലുള്ള ആയിര കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നുണ്ടാകാം എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ 24 വര്‍ഷത്തെ കരിയറിനിടെ ഇതുവരെ ഒരു കേസിലും തന്റെ ആശങ്കകള്‍ മറ്റൊരു സര്‍ക്കാര്‍ വകുപ്പുമായി പങ്കുവെയ്‌ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഈ കേസില്‍ അത് വേണ്ടി വന്നുവെന്നും നാസിര്‍ പറയുന്നു.

യോഗ്യതകളെക്കുറിച്ച് കള്ളം പറയാനും രേഖകള്‍ വ്യാജമായി സൃഷ്ടിക്കാനും അവസരമുള്ളതിനാല്‍ അതേക്കുറിച്ച് ആശങ്കയുണ്ടൈന്നും നാസിര്‍ പറഞ്ഞു.

നിലവില്‍ വിദേശത്ത് പഠിച്ച് യുകെയില്‍ ജോലി ചെയ്യുന്ന 90,000 നേഴ്‌സുമാര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യുന്നുണ്ട്. ഡേവിഡ് കാമറൂണ്‍ ഏഴു ദിന എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വീസ് പ്രഖ്യാപിക്കുന്നതോടെ ഈ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടാകും.

വിദേശരാജ്യങ്ങളില്‍നിന്ന് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ അവര്‍ക്ക് യോഗ്യതയുണ്ടോയെന്നും ഡ്യൂട്ടി ചെയ്യാന്‍ പ്രാപ്തിയുള്ളവരാണോ എന്നും രോഗികളുമായി സംവദിക്കുന്നതിന് ഭാഷ അറിയാവുന്നവരാണോ എന്നും ഉറപ്പു വരുത്തണമെന്ന് പേഷ്യന്‍സ് അസോസിയേഷന്‍ പ്രതിനിധി കാതറിന്‍ മര്‍ഫി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.