1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015

വാഷിങ്ടണ്‍: അമേരിക്കയുടെ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമ വേശ്യയാണെന്ന വിവാദ പരാമര്‍ശവുമായി ഇസ്ലാമിക് സ്റ്റേറ്റ് മുഖമാസിക. ഭീകരവാദം പ്രചരിപ്പിക്കുന്ന ഐഎസിന്റെ ദാബിഗ് എന്ന മാസികയിലാണ് FOTUS നെ വേശ്യയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മാസികയുടെ ഒമ്പതാമത് എഡിഷനിലുള്ള ‘സ്ലേവ് ഗേള്‍സ് ഓര്‍ പ്രോസ്റ്റിറ്റിയൂട്ട്‌സ്’ എന്ന ഫീച്ചറിലാണ് മിഷേലിനെ വേശ്യയെന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

മിഷേലിന് മൂന്ന് ദിനാറിലധികം വില കിട്ടില്ലെന്നു പറയുന്ന ലേഖനത്തിന്റെ കര്‍ത്താവ് ജിഹാദി വധു ഉം സുമയ്യ അല്‍മുഹാജിരായാണ്. പെണ്‍കുട്ടികളെ ഐ.എസ് ലൈംഗിക അടിമകളാക്കി വില്‍ക്കുന്നതിനെ ലേഖിക ന്യായീകരിക്കുന്നുമുണ്ട്.

ഐ.എസ്. പെണ്‍കുട്ടികളെ പിടികൂടി നിര്‍ബന്ധിത ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്യുന്നു എന്ന യു.എസിന്റെ വാദത്തെയും മാസികയില്‍ വിമര്‍ശക്കുന്നുണ്ട്. ഒരു യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഐ.എസ് പുറത്തു വിട്ടതിന് പിന്നാലെയാണ് മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.